ദോഹ: ഗൂഗിൾ പേ അവതരിപ്പിക്കാൻ രാജ്യത്തെ ബാങ്കുകൾ സന്നദ്ധമെന്ന് ഖത്തർ. ഖത്തർ സെൻട്രൽ ബാങ്കാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ ഗ്ലോബൽ വോലറ്റ് സർവ്വീസുകളായ ആപ്പിൾ പേ, സാംസങ് പേ എന്നിവ പലരും ഉപയോഗിക്കുന്നുണ്ട്. ഗൂഗിൾ പേ കൂടി വരുന്നതോടെ ലോകകപ്പിനെത്തുന്ന സന്ദർശകർക്കും ഡിജിറ്റൽ പേയ്മെന്റ് കൂടുതൽ സുഗമമാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്നവർക്കാണ് ഗൂഗൾ പേ സൗകര്യം ലഭിക്കുക. ഇതിനായി ഗൂഗിൾ വോലറ്റ് ആപ്പ് ഡൗൺലോഡ് ചെയ്യണം. ആഡ് ടു വോലറ്റ് എന്ന ഐക്കണിൽ ക്ലിക്ക് ചെയ്ത് ബാങ്ക് കാർഡ് രജിസ്റ്റർ ചെയ്യണം. ആവശ്യമെങ്കിൽ കാർഡ് വെരിഫൈ ചെയ്യും. രജിസ്‌ട്രേഷൻ പൂർത്തിയായാൽ സൗകര്യം ഉപയോഗിക്കാമെന്നും അധികൃതർ അറിയിച്ചു.
Post Your Comments