Latest NewsIndiaNews

മാതാ അമൃതാനന്ദമയീ ദേവി ഭാരതത്തിന്റെ മഹത്തായ ആധ്യാത്മിക പാരമ്പര്യത്തിന്റെ നേരവകാശി : പ്രശംസിച്ച് പ്രധാനമന്ത്രി മോദി

സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും സേവനത്തിന്റെയും ത്യാഗത്തിന്റെയും പര്യായമാണ് അമ്മ

ചണ്ഡീഗഡ് : സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും സേവനത്തിന്റെയും ത്യാഗത്തിന്റെയും പര്യായമാണ് അമ്മ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാതാ അമൃതാനന്ദമയിയുടെ സ്നേഹത്തെയും കാരുണ്യത്തെയും മലയാളത്തിലാണ് അദ്ദേഹം പ്രശംസിച്ചത്. മാതാ അമൃതാനന്ദമയീ ദേവി ഭാരതത്തിന്റെ മഹത്തായ ആധ്യാത്മിക പാരമ്പര്യത്തിന്റെ നേരവകാശിയാണെന്ന് അദ്ദേഹം പറഞ്ഞു. ഫരീദാബാദില്‍ അമൃത ആശുപത്രി രാജ്യത്തിന് സമര്‍പ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അമൃതാനന്ദമയിയെ മാലയും പൊന്നാടയുമണിയിച്ചാണ് പ്രധാനമന്ത്രി ചടങ്ങില്‍ ആദരിച്ചത്.

Read Also: പി. ജയരാജന്റെ പേരിൽ വ്യാജ പ്രൊഫൈൽ: നിരവധിപ്പേരോട് പണം ആവശ്യപ്പെട്ടു, പരാതി

‘ആത്മീയതയും ആരോഗ്യ സംരക്ഷണവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന രാജ്യമാണ് ഇന്ത്യ. ആത്മീയവും സാമൂഹികവുമായ സ്ഥാപനങ്ങള്‍ വഴിയുള്ള ആരോഗ്യ സേവനം ഈ മാതൃകയുടെ ഒരു ഉദാഹരണമാണ്. ഇന്ന് ഭാരതം അതിന്റെ വിദ്യാഭ്യാസ, മെഡിക്കല്‍ മേഖലകളെ പരിവര്‍ത്തനം ചെയ്യുന്ന ദൗത്യത്തിലാണ്. ഹരിയാനയിലെ അമൃത ആശുപത്രിയും അതിനൊരു മുതല്‍ക്കൂട്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button