AlappuzhaKeralaNattuvarthaLatest NewsNews

പെ​ൺ​കു​ട്ടി കു​ളി​ക്കു​ന്ന ദൃ​ശ്യം ഒ​ളി​ക്യാ​മ​റയിൽ പ​ക​ർ​ത്തി : യുവാവ് പിടിയിൽ​

ചി​ങ്ങോ​ലി പ​ഞ്ചാ​യ​ത്ത്‌ ഓ​ഫീസി​നു സ​മീ​പം ഷ​ഹ​നാ​സ് മ​ൻ​സി​ലി​ൽ ഷ​ഹ​നാ​സ് ഷാ​ഹു​ൽ (26) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്

ഹ​രി​പ്പാ​ട്: പെ​ൺ​കു​ട്ടി കു​ളി​ക്കു​ന്ന ദൃ​ശ്യം ഒ​ളി​ക്യാ​മ​റയിൽ പ​ക​ർ​ത്തി​യ യു​വാ​വ് പൊ​ലീ​സ് പി​ടി​യിൽ. ചി​ങ്ങോ​ലി പ​ഞ്ചാ​യ​ത്ത്‌ ഓ​ഫീസി​നു സ​മീ​പം ഷ​ഹ​നാ​സ് മ​ൻ​സി​ലി​ൽ ഷ​ഹ​നാ​സ് ഷാ​ഹു​ൽ (26) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഹ​രി​പ്പാ​ട് മു​നി​സി​പ്പാ​ലി​റ്റി 21-ാം വാ​ർ​ഡി​ലെ വീ​ട്ടി​ലാ​യി​രു​ന്നു സം​ഭ​വം. ഇരുപതുകാ​രി​യാ​യ പെ​ൺ​കു​ട്ടി കു​ളി​ക്കു​ന്ന ദൃ​ശ്യ​മാ​ണ് കു​ളി​മു​റി​യു​ടെ ജനലിലൂടെ ​മൊബൈ​ൽഫോ​ൺ ഉ​പ​യോ​ഗി​ച്ച് പകർത്തിയത്. ഫോ​ൺ ക​ണ്ട പെ​ൺ​കു​ട്ടി ബ​ഹ​ളം വ​ച്ച​തോ​ടെ പ്ര​തി ഓടി രക്ഷപ്പെടുകയായിരുന്നു.

Read Also : നാല്‌ വോട്ടിന് വേണ്ടി മത മേലാളർക്കു മുന്നിൽ മുട്ടിടിച്ച് നിലപാടുകൾക്ക് യൂ ടേൺ കൊടുക്കുന്ന ഊള സർക്കാർ: ജസ്ല മാടശ്ശേരി

പെ​ൺ​കു​ട്ടി വ​നി​താ സെ​ല്ലി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാണ് അറസ്റ്റ്. സൈ​ബ​ർ സെ​ൽ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഹ​രി​പ്പാ​ട് പൊ​ലീ​സ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്ത ഫോ​ണി​ൽ ഒ​രു മി​നി​റ്റി​ലേ​റെ ദൈ​ർ​ഘ്യ​മു​ള്ള ദൃ​ശ്യം പൊ​ലീ​സ് ക​ണ്ടെ​ത്തി. ഫോ​ണി​ൽ നി​ര​വ​ധി സ്ത്രീ​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നു. ഹ​രി​പ്പാ​ടെ ഡ്രൈ​വിം​ഗ് സ്കൂ​ളു​ക​ളി​ൽ പ​രി​ശീ​ല​ക​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​യാ​ളാ​ണ് ഷ​ഹ​നാ​സ്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button