ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ അടുത്ത അനുയായിയെന്ന് ആരോപിക്കപ്പെടുന്ന പ്രേം പ്രകാശിന്റെ വീട്ടിൽ നിന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) രണ്ട് എ.കെ 47 റൈഫിളുകൾ കണ്ടെടുത്തതായി റിപ്പോർട്ട്. പ്രേം പ്രകാശിന്റെ വീടിൽ ഇ.ഡി നടത്തിയ റെയ്ഡിലാണ് എ.കെ 47 കണ്ടെടുത്തത്. അനധികൃത ഖനനക്കേസുമായി ബന്ധപ്പെട്ടായിരുന്നു ഇ.ഡി പ്രേം പ്രകാശിന്റെ ജാർഖണ്ഡിലെ വസതിയിൽ പരിശോധന നടത്തിയത്.
റൈഫിളുകൾ കണ്ടെടുത്തതുമായി ബന്ധപ്പെട്ട വിവരം അധികാരികളെ അറിയിക്കുമെന്നും പ്രേം പ്രകാശിനെതിരെ ആയുധ നിയമപ്രകാരം പ്രത്യേക കേസെടുക്കാൻ സാധ്യതയുണ്ടെന്നും ഇ.ഡിയോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു. പ്രേം പ്രകാശിനെക്കുറിച്ചും ഹേമന്ത് സോറനുമായുള്ള അദ്ദേഹത്തിന്റെ ബന്ധത്തെക്കുറിച്ചും വ്യക്തമായ വിവരത്തെത്തുടർന്നാണ് പരിശോധന നടത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
അനധികൃത ഖനന കേസിൽ പ്രേം പ്രകാശിന്റെ സ്ഥലങ്ങൾ കൂടാതെ ജാർഖണ്ഡ്, ബിഹാർ, തമിഴ്‌നാട്, ഡൽഹി-എൻസിആർ എന്നിവിടങ്ങളിലെ 16 സ്ഥലങ്ങളിലും എൻ.സി.ആർ പരിശോധന നടത്തുന്നുണ്ട്. ഈ കേസിൽ മുഖ്യമന്ത്രി ഹേമന്ത് സോറനും ഇ.ഡിയുടെ നിരീക്ഷണത്തിലാണെന്ന് വൃത്തങ്ങൾ അറിയിച്ചു.
‘വിവിധ വ്യക്തികളുടെ മൊഴികളും ഡിജിറ്റൽ തെളിവുകളും രേഖകളും ഉൾപ്പെടെ അന്വേഷണത്തിനിടെ ശേഖരിച്ച തെളിവുകൾ, പിടിച്ചെടുത്ത പണവും ബാങ്ക് ബാലൻസും വനപ്രദേശം ഉൾപ്പെടെയുള്ള സാഹിബ്ഗഞ്ച് മേഖലയിൽ വ്യാപകമായ അനധികൃത ഖനനത്തിൽ നിന്ന് ഉരുത്തിരിഞ്ഞതാണെന്ന് കണ്ടെത്തി. അനധികൃത ഖനനത്തിൽ നിന്ന് ലഭിച്ച 100 കോടി രൂപയുടെ കുറ്റകൃത്യങ്ങളുടെ ഒരു പാതയും കണ്ടെത്തുകയും പ്രവർത്തിക്കുകയും ചെയ്തു’, ഇ.ഡി നേരത്തെ പറഞ്ഞിരുന്നു.
Post Your Comments