Latest NewsNewsInternationalBahrainGulf

മുഅസ്‌കെർ ഹൈവേയിൽ ഗതാഗത നിയന്ത്രണം: ബഹ്‌റൈൻ മിനിസ്ട്രി ഓഫ് വർക്‌സ്

മനാമ: അൽ മുഅസ്‌കെർ ഹൈവേയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ബഹ്റൈൻ. മിനിസ്ട്രി ഓഫ് വർക്‌സ് ആണ് ഇക്കാര്യം അറിയിച്ചത്. 2022 ഓഗസ്റ്റ് 26, 27 തീയതികളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്നാണ് അധികൃതർ വ്യക്തമാക്കിയിട്ടുള്ളത്.

Read Also: സംസ്ഥാനത്ത് ഇന്ന് മുതല്‍ 28വരെ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് മുന്നറിയിപ്പ്

ഓഗസ്റ്റ് 26, വെള്ളിയാഴ്ച രാത്രി 12 മുതൽ ഉച്ചയ്ക്ക് 12 മണിവരെയും, 2022 ഓഗസ്റ്റ് 27, ശനിയാഴ്ച രാത്രി 12 മുതൽ ഉച്ചയ്ക്ക് 12 മണിവരെയുമാണ് നിയന്ത്രണം ഏർപ്പെടുത്തുക. അൽ മുഅസ്‌കെർ ഹൈവേ റിഫാ സ്ട്രീറ്റുമായി ചേരുന്ന ഇന്റർസെക്ഷനിലെ ഒരു ലെയിൻ ഘട്ടം ഘട്ടമായി അടയ്ക്കുന്ന രീതിയിലാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. അൽ മുഅസ്‌കെർ ഹൈവേ റിഫാ സ്ട്രീറ്റുമായി ചേരുന്ന ഇന്റർസെക്ഷനിൽ നിന്ന് പടിഞ്ഞാറ് ദിശയിൽ റിഫയിലേക്ക് സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് ഈ നിയന്ത്രണം ബാധകമാണ്. ബഹ്റൈൻ ആഭ്യന്തര മന്ത്രാലയവുമായി ചേർന്നാണ് ഇത്തരമൊരു നടപടിയെന്ന് മിനിസ്ട്രി ഓഫ് വർക്‌സ് അറിയിച്ചു.

Read Also: ഏത് ബില്‍ പാസാക്കിയാലും ബന്ധുനിയമനം അനുവദിക്കില്ല, തുറന്നടിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button