Latest NewsKeralaNewsIndia

‘ജലീലിന്റെ പോസ്റ്റ് കലാപ ഉദ്ദേശത്തോടെ’: കെ.ടി ജലീലിനെതിരെ കേസെടുത്ത് പോലീസ്

പത്തനംതിട്ട: ഇന്ത്യന്‍ അധിനിവേശ കശ്മീര്‍ എന്ന വിവാദപരാമര്‍ശം അടങ്ങിയ ഫേസ്‌ബുക്ക് പോസ്റ്റില്‍ കെ.ടി ജലീല്‍ എം.എല്‍.എയ്‌ക്കെതിരെ കേസെടുത്ത് പോലീസ്. പത്തനംതിട്ട കീഴ്വായ്പൂർ പോലീസാണ് കേസെടുത്തത്. ജലീലിന്റെ പോസ്റ്റ് കലാപ ഉദ്ദേശത്തോടെയുള്ളതാണെന്ന് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു. ജലീലിനെതിരെ കേസെടുക്കാൻ കഴിഞ്ഞ ദിവസം തിരുവല്ല കോടതി നിർദ്ദേശിച്ചിരുന്നു. ആര്‍.എസ്.എസ് ഭാരവാഹി അരുണ്‍ മോഹന്റെ ഹര്‍ജിയിലാണ് നടപടി.

കശ്മീര്‍ സന്ദര്‍ശനത്തിന് പിന്നാലെയായിരുന്നു കെ.ടി ജലീല്‍ ഫേസ്‌ബുക്കിൽ വിവാദ കുറിപ്പ് പങ്കുവെച്ചത്. പാക് അധീന കശ്മീര്‍ എന്ന് ഇന്ത്യ വിശേഷിപ്പിക്കുന്ന കശ്മീരിലെ പ്രദേശത്തെ ‘ആസാദ് കശ്മീര്‍’ എന്ന് ജലീല്‍ വിശേഷിപ്പിച്ചതായിരുന്നു വിവാദത്തിനിടയാക്കിയത്. ജലീലിന്റെ പരാമര്‍ശത്തെ മന്ത്രി എം.വി ഗോവിന്ദന്‍ അടക്കമുള്ള ആളുകള്‍ തള്ളിപ്പറഞ്ഞിരുന്നു. ജലീല്‍ പറഞ്ഞത് സി.പി.എം നിലപാട് അല്ലെന്നും, പാര്‍ട്ടിക്ക് ഇതില്‍ കൃത്യമായ നിലപാട് ഉണ്ടെന്നുമായിരുന്നു മന്ത്രി പറഞ്ഞത്. വിവാദം കടുത്തതോടെ ജലീല്‍ പോസ്റ്റ് പിൻവലിച്ചു.

‘പാകിസ്ഥാനോട് ചേർക്കപ്പെട്ട കശ്മീരിന്റെ ഭാഗം “ആസാദ് കശ്മീർ” എന്നറിയപ്പെട്ടു. പാകിസ്ഥാൻ ഭരണകൂടത്തിന് നേരിട്ട് സ്വാധീനമില്ലാത്ത മേഖലയാണവിടം. കറൻസിയും പട്ടാള സഹായവും മാത്രമാണ് പാകിസ്ഥാന്റെ നിയന്ത്രണത്തിലുള്ളത്. സ്വന്തം സൈനിക വ്യൂഹം ആസാദ് കശ്മീരിനുണ്ടായിരുന്നു. സിയാഉൽ ഹഖ് പാകിസ്ഥാൻ പ്രസിഡണ്ടായ കാലത്ത് ഏകീകൃത സൈന്യം ആസാദ് കശ്മീരിന്റെ പൊതു സൈന്യമായി മാറി. പാകിസ്ഥാൻ സർക്കാരിന് ഭരണപരമായി പാക്കധീന കശ്മീരിൽ എടുത്തു പറയത്തക്ക അധികാരങ്ങളൊന്നുമില്ലെന്ന് ചുരുക്കം’ – ഇങ്ങനെയാണ് കുറിപ്പിന്റെ ഒരു ഭാഗം.

‘ജമ്മുവും, കശ്മീർ താഴ്വരയും, ലഡാക്കുമടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യൻ അധീന ജമ്മു കശ്മീർ…’ – മറ്റൊരു ഭാഗത്ത് ജലീൽ പറയുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button