കറുകച്ചാൽ: ഓട്ടോറിക്ഷ സ്വകാര്യബസിന് പിന്നിലിടിച്ചുണ്ടായ അപകടത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. ഓട്ടോറിക്ഷ ഡ്രൈവർ വാഴൂർ മുളവനാൽ എം.ഡി. രാജൻ (39) യാത്രക്കാരായ 14-ാംമൈൽ പട്ടാരുകണ്ടം ഷിനോ പി. ജാക് (50) ഭാര്യ സിജി (47) എന്നിവർക്കാണ് പരിക്കേറ്റത്.
Read Also : ഡെൻസിയുടെ ജീവനെടുത്തത് ഷാബാ കൊലക്കേസിലെ പ്രതികൾ: ഹൃദയാഘാതമെന്ന് മരണം വിളിച്ചറിയിച്ചത് അൻവർ
ഇന്നലെ 12.30-ഓടെ ചങ്ങനാശേരി-വാഴൂർ റോഡിൽ കൂത്രപ്പള്ളി മിസംപടിക്ക് സമീപമായിരുന്നു അപകടം. ചങ്ങനാശേരിയിൽ നിന്നു കറുകച്ചാലിലേക്ക് പോയ ബസ് ആളെയിറക്കാനായി ബസ് സ്റ്റോപ്പിൽ നിർത്തിയപ്പോൾ പിന്നാലെ വന്ന ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ ഭാഗികമായി തകർന്നു. ഗുരുതരമായി പരിക്കേറ്റ ഷിനോയും സിജിയും തിരുവല്ലയിലെ സ്വകാര്യാശുപത്രിയിലും രാജനെ കറുകച്ചാലിലെ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചു.
Post Your Comments