കൊല്ലം: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം തടവിലാക്കി. ശക്തികുളങ്ങര കന്നിമേൽ ഇടപ്പാടം വയലിൽ തുണ്ട്പറമ്പിൽ വീട്ടിൽ ഷാൻ എന്ന് വിളിക്കുന്ന മുഹമ്മദ് അസ്ലാം (25) ആണ് ശക്തികുളങ്ങര പൊലീസിന്റെ പിടിയിലായത്.
2018 മുതൽ കൊല്ലം സിറ്റി പരിധിയിലെ ശക്തികുളങ്ങര പൊലീസ് സ്റ്റേഷൻ പരിധിയിൽ നരഹത്യശ്രമം, മാരാകായുധം ഉപയോഗിച്ചുള്ള അക്രമം, മാനഭംഗപ്പെടുത്തൽ, അടിപിടി, ഭീഷണിപ്പെടുത്തൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ.
Read Also : ദമ്പതികളെ സാമൂഹിക വിരുദ്ധ സംഘം ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ചു
2018 മുതൽ 2022 വരെ ഏഴ് ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയായിട്ടുണ്ട്. ശക്തികുളങ്ങര പോലീസ് സ്റ്റേഷനിൽ 2018-ൽ മാരകമായി ദേഹോപദ്രവം ഏൽപ്പിച്ചതിനും ഹെൽമെറ്റ് ഉപയോഗിച്ച് തലക്കടിച്ച് നരഹത്യാശ്രമം നടത്തിയതിനും, 2019-ൽ വഴിതടഞ്ഞ് നിർത്തി അക്രമം നടത്തിയതിന് രണ്ട് കേസുകളും ടാങ്കർ ലോറി തടഞ്ഞു നിർത്തി പണം ആവശ്യപ്പെട്ട് ദേഹോപദ്രവം നടത്തുകയും കക്കൂസ് മാലിന്യം പൊതുസ്ഥലത്ത് ഒഴുക്കിവിട്ട് പരിസരമലിനീകരണം നടത്തിയതിനും ഇയാൾക്കെതിരെ കേസുണ്ടെന്ന് പൊലീസ് പറഞ്ഞു. 2021-ൽ കൊല്ലം ബൈപ്പാസ് റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിന്റെ ഡ്രൈവറെ ഭീഷണിപ്പെടുത്തിയതിനും 2022-ൽ യുവതിയെ ദേഹോപദ്രവം ഏൽപ്പിച്ച് മാനഭംഗപ്പെടുത്തിയതിനും ഇയാൾക്കെതിരെ കേസ് നിലവിലുണ്ട്.
കൊടുംകുറ്റവാളികൾക്കെതിരെ കാപ്പ ചുമത്തുന്നതിന്റെ ഭാഗമായി ജില്ലാ പൊലീസ് മേധാവി മെറിൻ ജോസഫ് ജില്ലാ കളക്ടറും ജില്ലാ മജിസ്ട്രേറ്റും കൂടിയായ അഫ്സാന പർവീണിന് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ശക്തികുളങ്ങര ഇൻസ്പെക്ടർ ബിനു വർഗീസിന്റെ നേതൃത്വത്തിൽ എസ്ഐ മാരായ ആശ ഐ.വി, സലീം, എഎസ്ഐ ഡാർവിൻ, സിപിഒ രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കരുതൽ തടങ്കലിനായി പൂജപ്പുര സെൻട്രൽ ജയിലിലേക്കയച്ചു.
Post Your Comments