Latest NewsKeralaYouthNewsLife StyleSex & Relationships

പുരുഷ സ്പർശം ഏൽക്കാൻ സ്ത്രീകൾ ആഗ്രഹിക്കുന്ന ശരീര ഭാഗങ്ങൾ ഏതൊക്കെ?

തന്റെ പങ്കാളിയുടെ കരസ്പർശം ഏൽക്കാൻ സ്ത്രീകൾ കൊതിക്കുന്ന ഭാഗങ്ങൾ ഏതൊക്കെയെന്ന് അറിയാമോ? പലർക്കും പല ഭാവനകളും ആഗ്രഹങ്ങളുമാണ് ഉള്ളത്. പുരുഷ സ്പർശവും ലാളനയും കൊതിക്കുന്ന ഒരുപാട് ഭാഗങ്ങൾ സ്ത്രീ ശരീരത്തിലുണ്ട്. യോനി, സ്തനങ്ങൾ, നിതംബം എന്നിവയേക്കാൾ കൂടുതൽ മറ്റ് ചില ശരീരഭാഗങ്ങളിലുമുള്ള തലോടലുകൾ സ്ത്രീയുടെ വികാരമുണർത്തുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പാദം മുതൽ തലമുടി വരെയുള്ള ശരീര ഭാഗങ്ങളിൽ, വികാര കേന്ദ്രങ്ങളായ ചില ശരീര ഭാഗങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

തലമുടി

സ്ത്രീകൾ പലപ്പോഴും അവരുടെ ഹെയർസ്റ്റൈലിസ്റ്റുകളുടെ അടുത്തേക്ക് പോകുന്നതിന്റെ ഒരേയൊരു കാരണം അവരുടെ മനോഹരമായ മുടിയിഴകൾ പരിപാലിക്കാനാണ്. അവളുടെ തലമുടിയിലൂടെ നിങ്ങളുടെ കൈകൾ മൃദുവായി ഓടിക്കുന്നത് നിങ്ങളുടെ പങ്കാളി ഏറെ ആഗ്രഹിക്കുന്ന കാര്യങ്ങളിൽ ഒന്നാണ്. നെറ്റിയിലും നെറുകിലും മൃദു ചുംബനങ്ങളും നൽകുക. ഇങ്ങനെ ചെയ്യുന്നത് മൂലം സ്ത്രീക്ക് ലൈംഗിക ആനന്ദത്തിന് വഴിയൊരുക്കും.

ചെവികൾ

ചെവി കേൾക്കാൻ മാത്രമുള്ളതല്ല. സ്ത്രീ ലൈംഗികതയിൽ ചെവിക്കുള്ള പ്രാധാന്യം ഉള്ള ഇടം കൂടിയാണ്. ചെവിയിലെ സ്പർശനവും ചുംബനവും സ്ത്രീ ശരീരമാകെ പ്രകമ്പനമുണ്ടാക്കുന്നു. സ്ത്രീയെ ഇക്കിളിപ്പെടുത്തുന്നു.

കഴുത്ത്

സ്ത്രീ ശരീരത്തിലെ സെൻസിറ്റീവ് ഭാഗങ്ങളിൽ ഒന്നാണ് കഴുത്ത്. കഴുത്തിലെ മൃദുല സ്പർശം പോലും സ്ത്രീയെ പെട്ടന്ന് ഉത്തേജിതയാക്കും. കഴുത്തിലെ ചുംബനത്തിന് ലൈംഗികതയിൽ ഏറെ പ്രാധാന്യമുണ്ട്.

പാദങ്ങൾ

പാദങ്ങൾക്കുമുണ്ട് മോഹങ്ങൾ. പാദങ്ങളിലെ പല ഞരമ്പുകളും തലച്ചോറുമായി നേരിട്ട് ബന്ധപ്പെട്ടുകിടക്കുന്നു. അതുകൊണ്ട് തന്നെ പാദത്തിലെ സ്പർശനം തലച്ചോറിൽ പ്രകമ്പനം ഉണ്ടാക്കും. പാദങ്ങളിൽ പതിയെ തഴുകുന്നത് സ്ത്രീയിൽ വികാരമുണർത്താൻ സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button