പത്തനംതിട്ട: പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി പീഡനത്തിനു വിധേയമാക്കിയ കേസില്‍ പതിനെട്ടുകാരൻ അറസ്റ്റിൽ. തിരുവനന്തപുരം കരമന ആറമട സ്വദേശി സൂരജിനെയാണ് ഇന്നലെ വൈകുന്നേരം കീഴ്വായ്പൂര് പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം വീട്ടില്‍ നിന്നും പ്രലോഭിപ്പിച്ച് വിളച്ചിറക്കി, തിരുവനന്തപുരത്തെ വാടകവീട്ടില്‍ എത്തിക്കുകയായിരുന്നു.
Read Also : ദഹനസംബന്ധമായ പ്രശ്നങ്ങൾ തടയാൻ മൂന്ന് ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം!
മകളെ കാണാതായതിനെ തുടർന്ന്, പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആദ്യം പൊലീസ് കേസെടുത്തിരുന്നു. ഇതില്‍ അന്വേഷണം നടത്തിവരവേയാണ് കുട്ടി യുവാവിനൊപ്പം തിരുവനന്തപുരത്തെ വീട്ടിലുണ്ടെന്ന വിവരം ലഭിച്ചത്.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തെ തുടര്‍ന്ന്, ഇരുവരെയും തിരുവനന്തപുരത്തു നിന്നും കണ്ടെത്തുകയായിരുന്നു. മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി നടപടി സ്വീകരിക്കുകയായിരുന്നു. സൂരജിനെതിരേ പോക്സോ വകുപ്പ് നിയമങ്ങള്‍ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments