മുംബൈ: ശിവസേനയിലെ വിശ്വസ്തര്‍ തനിക്കൊപ്പമാണെന്ന് ആവര്‍ത്തിച്ച് ഉദ്ധവ് താക്കറെ. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ നേതൃത്വം നല്‍കുന്ന വിമത വിഭാഗത്തിന് പണമില്ലാതെ പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുംബൈയില്‍ ശിവസേന പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read Also; ലിംഗ സമത്വം വീട്ടിൽ നിന്നും ആരംഭിക്കാം
രാജ്യദ്രോഹികളെ ഒരു പാഠം പഠിപ്പിക്കാനായി മഹാരാഷ്ട്രയിലെ ജനങ്ങള്‍ നിയമസഭ തെരഞ്ഞെടുപ്പിനായി കാത്തിരിക്കുകയാണെന്നും ഉദ്ധവ് പറഞ്ഞു. പെട്ടിയില്‍ പണമില്ലാതെ അവര്‍ക്ക് അധിക കാലം വാഴാനാകില്ല. പാര്‍ട്ടിയോട് കൂറുള്ള വിശ്വസ്തരും സത്യസന്ധരുമായ അണികള്‍ ഞങ്ങള്‍ക്കൊപ്പമാണെന്നും ഉദ്ധവ് താക്കറെ ആവര്‍ത്തിച്ചു.
ഷിന്‍ഡെയും, ഭരണ നേതൃത്വത്തിലുള്ള 39 വിമത എംഎല്‍എമാരുമാണ് ഉദ്ധവിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് പുറത്താക്കാന്‍ കരുക്കള്‍ നീക്കിയത്. ഉദ്ധവ് സര്‍ക്കാര്‍ വീണതിനു പിന്നാലെ ബിജെപിയുടെ കൂട്ടു പിടിച്ച് ഷിന്‍ഡെ മുഖ്യമന്ത്രിയായി അധികാരമേറ്റു. മുതിര്‍ന്ന ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് ഉപമുഖ്യമന്ത്രിയായും ചുമതലയേറ്റു.
Post Your Comments