അവധിക്കാലം മുന്നിൽ കണ്ട് പുതിയ തയ്യാറെടുപ്പുകൾ നടത്താൻ ഒരുങ്ങുകയാണ് രാജ്യത്തെ പ്രമുഖ വിമാനക്കമ്പനിയായ എയർ ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യ- യുഎസ് റൂട്ടുകളിലാണ് ഫ്ലൈറ്റുകൾ ആരംഭിക്കാൻ ടാറ്റ ഗ്രൂപ്പ് പദ്ധതിയിടുന്നത്. ഇന്ത്യ- യുഎസ് റൂട്ടിലെ സർവീസുകൾ ബോയിംഗ് 777 വിമാനങ്ങൾ ഉപയോഗിച്ച് നടത്താനാണ് സാധ്യത. ഹൈദരാബാദ്, ബെംഗളൂരു തുടങ്ങിയ ദക്ഷിണേന്ത്യൻ നഗരങ്ങളിൽ നിന്നാണ് സർവീസ് ആരംഭിക്കുക.
പുതിയ സർവീസുകൾ ആരംഭിക്കുന്നതിനു പുറമേ, പുതിയ വിമാനങ്ങൾ കൂട്ടിച്ചേർക്കാനും ടാറ്റ ഗ്രൂപ്പ് പദ്ധതിയിടുന്നുണ്ട്. 2023 ന്റെ ആദ്യ പാദത്തിൽ ആയിരിക്കും പുതിയ വിമാനങ്ങൾ പാട്ടത്തിന് എടുക്കുക. 6 ബോയിംഗ് 777-2000 വിമാനങ്ങളും 25 എയർബസ് എ 320 വിമാനങ്ങളുമാണ് പാട്ടത്തിനെടുക്കാൻ സാധ്യത. യുഎസിലെ ഡെൽറ്റ എയർലൈൻസ് നിന്നാണ് ബോയിംഗ് 777 വിമാനം പാട്ടത്തിന് എടുക്കുക.
Also Read: വിദ്യാർത്ഥികളുടെ സുരക്ഷ: ബാക്ക് ടു സ്‌കൂൾ ക്യാംപെയ്ൻ ആരംഭിച്ച് ബഹ്‌റൈൻ ഗതാഗത വകുപ്പ്
ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പിന്റെ ഭാഗമായി ദുബായിലേക്കും ഖത്തറിലേക്കും എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ ആരംഭിച്ചേക്കും. പ്രധാനമായും മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ സർവീസ് നടത്തുന്ന വിമാനക്കമ്പനിയാണ് എയർ ഇന്ത്യ എക്സ്പ്രസ്.
Post Your Comments