UAELatest NewsNewsInternationalGulf

2024 ജനുവരി മുതൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ നിരോധിക്കും: തീരുമാനവുമായി ഷാർജ

ഷാർജ: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ നിരോധിക്കുമെന്ന് ഷാർജ. 2024 ജനുവരി മുതലാണ് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ നിരോധിക്കുന്നത്. എക്സിക്യുട്ടീവ് കൗൺസിൽ ഇതുസംബന്ധിച്ച പ്രമേയം പുറത്തിറക്കി.

Read Also: ഋതുമതിയായ മുസ്ലീം പെണ്‍കുട്ടികള്‍ക്ക് രക്ഷിതാക്കളുടെ അനുമതിയില്ലാതെ വിവാഹം ചെയ്യാം: ഹൈക്കോടതി

ഷോപ്പിംഗ് നടത്തുന്നവർക്ക് പരിസ്ഥിതി സൗഹൃദ ബദലുകൾ നൽകുമെന്ന് പ്രമേയത്തിൽ പറയുന്നു. നിരോധനം നടപ്പാക്കുന്നതിനുള്ള പദ്ധതികളും നയങ്ങളും രൂപീകരിക്കാൻ നഗരസഭാ കാര്യ വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഒന്നിലധികം ഉപയോഗിക്കാൻ കഴിയുന്നതും പരിസ്ഥിതി സൗഹൃദവുമായ ബാഗുകളിലേക്ക് മാറാൻ പൗരന്മാരെ സഹായിക്കുന്നതിന് ബോധവത്കരണ പരിപാടികളും നടപ്പിലാക്കും.

2022 ഒക്ടോബർ 1 മുതൽ എമിറേറ്റ് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗിന് 25 ഫിൽ താരിഫ് ഏർപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു. കവറുകൾ പണം നൽകി വാങ്ങേണ്ട സാഹചര്യത്തിൽ ക്യാരി ബാഗുകളുടെ ഉപയോഗം കുറയുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

Read Also: ഗോതമ്പിനായി വിദേശ രാജ്യങ്ങളെ ആശ്രയിക്കില്ല, വ്യക്തത വരുത്തി കേന്ദ്ര സർക്കാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button