മുംബൈ: ഏഷ്യാ കപ്പിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് തിരിച്ചടി. പരിശീലന്‍ രാഹുല്‍ ദ്രാവിഡിന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് ശേഷം വിശ്രമത്തിലായിരുന്നു ദ്രാവിഡ്. സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിച്ചത് മുന്‍ താരം വിവിഎസ് ലക്ഷ്മണായിരുന്നു. ഈ മാസം 28നാണ് ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം. ചിരവൈരികളായ പാകിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികൾ.
ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാല്‍ ദ്രാവിഡ് ഏഷ്യാ കപ്പിനുള്ള ടീമിനൊപ്പം ചേരില്ലെന്നും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. അങ്ങനെയെങ്കില്‍ വിവിഎസ് ലക്ഷ്മണ്‍ ടീമിനൊപ്പം ചേരും. ബാറ്റിംഗ് കോച്ച് വിക്രം റാത്തൗര്‍, ബൗളിംഗ് കോച്ച് പരസ് മാംബ്രേ എന്നിവരും ലക്ഷ്മണിനൊപ്പമുണ്ടാവും.
ഏഷ്യാ കപ്പില്‍ ഓഗസ്റ്റ് 28-ാം തിയതിയാണ് ആദ്യ ഇന്ത്യ-പാക് പോരാട്ടം. തുടർന്ന് സൂപ്പര്‍ ഫോറിലും ഫൈനലിലും ഇന്ത്യ-പാക് പോരാട്ടം വരുന്ന തരത്തിലാണ് മത്സര ക്രമങ്ങൾ. ഇരു ടീമുകളും ഏഷ്യാ കപ്പ് സ്‌ക്വാഡിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ടീം ഇന്ത്യയെ രോഹിത് ശര്‍മ്മയും പാകിസ്ഥാന്‍ ടീമിനെ ബാബര്‍ അസമുവാണ് ടൂര്‍ണമെന്‍റില്‍ നയിക്കുക.
Read Also:- ഗാംഗുലിയെ പുറത്താക്കുക എന്നതിനേക്കാള്‍ ശരീരത്തിന് നേരെ പന്തെറിയുക എന്നതായിരുന്നു ലക്ഷ്യം: ഷൊയബ് അക്തർ
ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍(വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍), ഹര്‍ദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, യുസ്‌വേന്ദ്ര ചാഹല്‍, രവി ബിഷ്‌ണോയി, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്‌ദീപ് സിംഗ്, ആവേശ് ഖാന്‍. സ്റ്റാന്‍ഡ്‌ബൈ താരങ്ങൾ: ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍, ദീപക് ചാഹര്‍.
Post Your Comments