
തൃശ്ശൂർ: സ്വകാര്യ ബസ് കാലിലൂടെ കയറിയിറങ്ങി വഴിയാത്രക്കാരന് പരിക്കേറ്റു. അപകടത്തിൽ അന്തിക്കാട് വന്നേരിമുക്ക് സ്വദേശി ഷാഹുൽ ഹമീദിനാണ് പരിക്കേറ്റത്. തൃശ്ശൂർ-പാലാഴി റൂട്ടിലോടുന്ന ‘കിരൺ’ എന്ന ബസാണ് അപകടമുണ്ടാക്കിയത്.
Read Also : തുകൽ മേഖലയിൽ 2,250 കോടിയുടെ നിക്ഷേപവുമായി തമിഴ്നാട്
തൃശ്ശൂർ കാഞ്ഞാണിയിൽ വച്ചാണ് സംഭവം. മറ്റൊരു ബസിന് സൈഡ് കൊടുക്കുന്നതിനിടയിൽ ബസ് വഴി യാത്രക്കാരനെ ഇടിക്കുകയും അയാൾ ബസിനടിയിലേക്ക് വീഴുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റയാളെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തില്‍, ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു.
Post Your Comments