Latest NewsNewsBusiness

പശ്ചിമ ബംഗാളിൽ ഉരുളക്കിഴങ്ങ് വില കുതിച്ചുയരുന്നു

ഒരു കിലോ ഉരുളക്കിഴങ്ങ് 21 രൂപ മുതൽ 23 രൂപ നിരക്കിലാണ് വിൽക്കുന്നത്

മഴക്കെടുതിയിൽ വിളവ് നശിച്ചതോടെ പശ്ചിമ ബംഗാളിൽ ഉരുളക്കിഴങ്ങ് ഉൽപ്പാദനം കുത്തനെ കുറഞ്ഞു. ഉൽപ്പാദനത്തിലും വിതരണ ശൃംഖലയിലും നേരിട്ട തടസം ഉരുളക്കിഴങ്ങിന്റെ വിലയിലും പ്രതിഫലിച്ചിരിക്കുകയാണ്. ഇത്തവണ ഉരുളക്കിഴങ്ങ് വില കുത്തനെയാണ് ഉയർന്നത്. ഒരു കിലോ ഉരുളക്കിഴങ്ങ് 21 രൂപ മുതൽ 23 രൂപ നിരക്കിലാണ് വിൽക്കുന്നത്. മുൻ വർഷത്തേക്കാൾ 60 ശതമാനം അധികമാണ് ഇത്തവണ ഉരുളക്കിഴങ്ങ് വില.

രാജ്യത്തെ രണ്ടാമത്തെ വലിയ ഉരുളക്കിഴങ്ങ് ഉൽപ്പാദന സംസ്ഥാനമായ പശ്ചിമ ബംഗാളിൽ വില കുതിച്ചുയർന്നതോടെ മറ്റ് മുൻനിര ഉൽപ്പാദകരായ ഉത്തർപ്രദേശ്, ഗുജറാത്ത്, പഞ്ചാബ് എന്നിവിടങ്ങളിലും വില വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഈ സംസ്ഥാനങ്ങളിൽ കിലോയ്ക്ക് 16 രൂപ മുതൽ 18 രൂപ നിരക്കിലാണ് ഉരുളക്കിഴങ്ങ് വിൽപ്പന നടക്കുന്നത്.

Also Read: ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം

വില വർദ്ധനവിന്റെ ആക്കം കൂട്ടാൻ കോൾ സ്റ്റോറേജിൽ നിന്ന് പൊതു വിപണിയിലേക്ക് ഉരുളക്കിഴങ്ങ് ഇറക്കുമതി ചെയ്യുന്നത് ഇടനിലക്കാർ കുറച്ചിട്ടുണ്ട്. വില വർദ്ധനവിന്റെ പ്രധാന കാരണം ഇതാണ്. ഏകദേശം 61 ലക്ഷം ഉരുളക്കിഴങ്ങാണ് ബംഗാളിലെ കോൾഡ് സ്റ്റോറേജുകളിൽ ഉള്ളത്. എന്നാൽ, പൊതു വിപണിയിൽ എത്തുന്നത് 33 ശതമാനത്തോളം മാത്രമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button