NewsIndiaBusiness

രാജ്യത്ത് സ്വർണം ഇറക്കുമതി കുത്തനെ ഉയർന്നു

ഏപ്രിൽ- ജൂലൈ കാലയളവിൽ ജെം ആന്റ് ജ്വല്ലറി കയറ്റുമതി 7 ശതമാനമാണ് ഉയർന്നത്

ഇന്ത്യയിലേക്കുള്ള സ്വർണം ഇറക്കുമതിയിൽ ഇത്തവണ വൻ വർദ്ധനവ്. റിപ്പോർട്ടുകൾ പ്രകാരം, ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള കാലയളവിൽ സ്വർണം ഇറക്കുമതി 6.4 ശതമാനമാണ് ഉയർന്നത്. ഇതോടെ, സ്വർണം ഇറക്കുമതി 1,290 കോടി ഡോളറായി. മുൻ വർഷം ഇതേ കാലയളവിൽ 1,200 കോടി ഡോളറിന്റെ ഇറക്കുമതിയാണ് നടന്നത്.

സ്വർണം ഇറക്കുമതിയിലെ വർദ്ധനവ് കുത്തനെ ഉയർന്നതോടെ, ഇന്ത്യയുടെ വ്യാപാരക്കമ്മി റെക്കോർഡ് 3,000 കോടി ഡോളറിൽ എത്തിയിരുന്നു. മുൻ വർഷം ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള കാലയളവിൽ 1,063 കോടി ഡോളറാണ് വ്യാപാരക്കമ്മി രേഖപ്പെടുത്തിയത്.

Also Read: മൺവെട്ടിയും പിറ്റ്ബുൾ നായയുമായെത്തി പൊലീസ് സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു, എസ്‌ഐയെ ചവിട്ടി വീഴ്ത്തി അക്രമം

ഏപ്രിൽ- ജൂലൈ കാലയളവിൽ ജെം ആന്റ് ജ്വല്ലറി കയറ്റുമതി 7 ശതമാനമാണ് ഉയർന്നത്. ഇതോടെ, കയറ്റുമതി 1,350 കോടി ഡോളറിലെത്തി. നടപ്പു സാമ്പത്തിക വർഷം ആദ്യ മാസങ്ങളിൽ സ്വർണത്തിന്റെ ആഭ്യന്തര ഡിമാൻഡ് കുറഞ്ഞിരുന്നു. ലോകത്ത് സ്വർണ ഉപഭോഗത്തിൽ രണ്ടാം സ്ഥാനമാണ് ഇന്ത്യയ്ക്ക് ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button