KottayamLatest NewsKeralaNattuvarthaNews

കി​​ണ​​റ്റി​​ൽ​​വീ​​ണ ആ​​ടി​​ന് രക്ഷകരായി ഫ​​യ​​ർ​​ഫോ​​ഴ്സ്

പു​​ത്ത​​ൻ​പു​​ര​​യ്ക്ക​​ൽ ക​​ന​​ക​​ത്തി​​ന്‍റെ വീ​​ട്ടി​​ലെ ആ​​ടാ​​ണ് പു​​ര​​യി​​ട​​ത്തി​​ലെ കി​​ണ​​റ്റി​​ൽ വീ​​ണ​​ത്

ക​​ടു​​ത്തു​​രു​​ത്തി: അ​​റു​​പ​​ത് അ​​ടി താ​​ഴ്ച​യു​​ള്ള കി​​ണ​​റ്റി​​ൽ അ​​ക​​പ്പെ​​ട്ട ആ​​ടി​​ന് രക്ഷകരായി ഫ​​യ​​ർ​​ഫോ​​ഴ്സ്. പു​​ത്ത​​ൻ​പു​​ര​​യ്ക്ക​​ൽ ക​​ന​​ക​​ത്തി​​ന്‍റെ വീ​​ട്ടി​​ലെ ആ​​ടാ​​ണ് പു​​ര​​യി​​ട​​ത്തി​​ലെ കി​​ണ​​റ്റി​​ൽ വീ​​ണ​​ത്.

തി​​ങ്ക​​ളാ​​ഴ്ച ഉ​​ച്ച​​യ്ക്ക് ഒ​​ന്നോ​​ടെ ആ​​യാം​​കു​​ടി​​യി​​ലാ​​ണ് സം​​ഭ​​വം. നാ​​ട്ടു​​കാ​​ർ ചേ​​ർ​​ന്നു ര​​ക്ഷ​​പ്പെ​​ടു​​ത്താ​​ൻ ഏ​​റെ ശ്ര​​മം ന​​ട​​ത്തി​​യെ​​ങ്കി​​ലും സാ​​ധി​​ച്ചി​​ല്ല. തു​​ട​​ർ​​ന്ന്, ഫ​​യ​​ർ​​ഫോ​​ഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.

Read Also : ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം

ക​​ടു​​ത്തു​​രു​​ത്തി​​യി​​ൽ​ നി​​ന്നും അ​​സി​​സ്റ്റ​​ന്‍റ് സ്റ്റേ​​ഷ​​ൻ ഓ​​ഫീ​​സ​​ർ ടി. ​​ഷാ​​ജി കു​​മാ​​ർ, സീ​​നി​​യ​​ർ ഫ​​യ​​ർ ആ​​ൻ​ഡ് റെ​​സ്ക്യൂ ഓ​​ഫീ​​സ​​ർ രാ​​ജു സേ​​വ്യ​​ർ എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തിലുള്ള ഫ​​യ​​ർ യൂ​​ണി​​റ്റെ​​ത്തിയാണ് ആ​​ടി​​നെ ക​​ര​​യി​​ൽ ക​​യ​​റ്റി ഉ​​ട​​മ​​സ്ഥ​​നു കൈ​​മാ​​റിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button