Latest NewsIndiaNews

‘എല്ലാവരും നൂപൂർ ശർമ്മയോട് മാപ്പ് പറയാൻ ആവശ്യപ്പെട്ടു, ഞാൻ അവരെ പിന്തുണച്ചു’: രാജ് താക്കറെ

പ്രവാചകൻ മുഹമ്മദ് നബിക്കെതിരായി നടത്തിയ പരാമർശങ്ങളിലൂടെ വൻ വിവാദം സൃഷ്ടിച്ച ബിജെപി വക്താവ് നൂപുർ ശർമയെ പിന്തുണച്ച് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന മേധാവി രാജ് താക്കറെ രംഗത്ത്. എല്ലാവരും നൂപൂർ ശർമ്മയോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടപ്പോൾ താൻ അവരെ പിന്തുണയ്ക്കുകയായിരുന്നു എന്ന് രാജ് താക്കറെ പറഞ്ഞു.

‘എല്ലാവരും നൂപൂർ ശർമ്മയോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. ഞാൻ അവരെ പിന്തുണച്ചു. നൂപൂർ ശർമ്മ പറഞ്ഞത് ഡോക്ടർ സാക്കിർ നായിക് നേരത്തെ പറഞ്ഞിട്ടുള്ളതാണ്. നായിക്കിനോട് ആരും മാപ്പ് ചോദിച്ചില്ല’, രാജ് താക്കറെ വ്യക്തമാക്കി.

 ഹലാല്‍ മാംസത്തിനെതിരെയുള്ള പ്രചാരണത്തിന് ആഹ്വാനം ചെയ്ത് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന

ഒരു ചാനൽ ചർച്ചയ്ക്കിടെ പ്രവാചകനെക്കുറിച്ച് നൂപുർ ശർമ്മ നടത്തിയ പരാമർശം രാജ്യത്തുടനീളം പ്രതിഷേധത്തിന് കാരണമാവുകയും നിരവധി ഗൾഫ് രാജ്യങ്ങളിൽ നിന്ന് നിശിത പ്രതികരണങ്ങൾ ഉണ്ടാകുകയും ചെയ്തു. തുടർന്ന് ബി.ജെ.പി നൂപുർ ശർമയെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button