CinemaLatest NewsNewsEntertainmentMovie Gossips

ആര്യ നായകനാകുന്ന ‘ക്യാപ്റ്റന്‍’ ട്രെയിലര്‍ പുറത്ത്

ചെന്നൈ: വ്യത്യസ്തമായ പുതിയൊരു പരീക്ഷണ ചിത്രവുമായി രംഗത്തെത്തുകയാണ്, തമിഴിലെ ആദ്യ സോംബി ചിത്രമായ മിരുതന്റെ സംവിധായകൻ ശക്തി സൗന്ദര്‍ രാജന്‍. അന്യഗ്രഹ ജീവിയെ പ്രമേയമാക്കിയുള്ള, ‘ക്യാപ്റ്റന്‍’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടു. യുവതാരം ആര്യയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്.

ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. ക്യാപ്റ്റന്‍ വെട്രിസെൽവൻ എന്ന ഇന്ത്യന്‍ ആര്‍മി ഓഫീസറായാണ് ചിത്രത്തിൽ ആര്യ വേഷമിടുന്നത്. 50 വര്‍ഷമായി ഒറ്റപ്പെട്ടു കിടക്കുന്ന സെക്റ്റര്‍ 42 എന്ന വനത്തിലേക്ക് വെട്രിസെൽവനും ആര്‍മി സംഘവും എത്തുകയും അവിടെ വച്ച് അന്യഗ്രഹ ജീവിയുമായി ഏറ്റുമുട്ടുകയും ചെയ്യുന്നതാണ് കഥയുടെ സാരമെന്നാണ് ട്രെയിലര്‍ വ്യക്തമാക്കുന്നത്.

മലയാളി താരം ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. സിമ്രാന്‍, ഹരീഷ് ഉത്തമന്‍, മാളവിക അവിനാഷ് എന്നിവരും മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button