KeralaLatest NewsNews

കേരളത്തിലെ കള്ളപ്പണ- മയക്കുമരുന്നു ബന്ധങ്ങളെക്കുറിച്ച് അന്വേഷണം നടത്താൻ ധൈര്യമുണ്ടോ മുഖ്യന്? അഞ്ജു പാർവതി

നാർക്കോട്ടിക് ജിഹാദല്ലായിരിക്കാം; ലവ് ജിഹാദുമല്ലായിരിക്കും!

എം.ഡി.എം.എയുമായി യുവതിയും യുവാവും പോലീസ് പിടിയിൽ. തൊടുപുഴ പെരുമ്പിള്ളിച്ചിറ സ്വദേശി യൂനസ് (25), കോതമംഗലം നെല്ലിക്കുഴി സ്വദേശി അക്ഷയ (22) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 6.6 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. തൊടുപുഴയിലെ ലോഡ്ജിൽ നിന്നാണ് ഇവരെ പിടികൂടിയത്. അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിന് മുന്നിൽ പൊട്ടിക്കരയുന്ന അക്ഷയയുടെ വീഡിയോ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്. ഈ വിഷയത്തിൽ പ്രതികരണവുമായി എഴുത്തുകരി അഞ്ജു പാർവതി.

പിടിക്കപ്പെട്ടപ്പോൾ വലിയ വായിൽ കരഞ്ഞ ആ പെണ്ണിനെ കണ്ടിട്ട് ഒട്ടുമില്ല സഹതാപമില്ലെന്നും ഒരു തലമുറയെ ഇല്ലാതാക്കാനുള്ള പ്രവർത്തിയാണ് ഇതെന്നും അഞ്ജു സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു.

read also: ഒമാനിൽ പ്രവാസികൾക്ക് ഇന്ത്യൻ അംബാസിഡറെ നേരിൽ കണ്ട് പരാതി ബോധിപ്പിക്കാം: ഓപ്പൺ ഹൗസ് ഓഗസ്റ്റ് 26ന് നടക്കും

കുറിപ്പ് പൂർണ രൂപം,

നാർക്കോട്ടിക് ജിഹാദല്ലായിരിക്കാം; ലവ് ജിഹാദുമല്ലായിരിക്കും! മതേതരകേരളത്തിൽ ഇത് രണ്ടും ഇല്ലെന്നാണല്ലോ രാഷ്ട്രീയ പ്രബുദ്ധരുടെ വാദം. പക്ഷേ ഇന്നും പിടിയിലായിട്ടുണ്ട് രണ്ടെണ്ണം – ഇരുപത്തഞ്ച് വയസ്സുള്ള യൂനസ് എന്ന ഒരാണും ഇരുപത്തിരണ്ട് വയസ്സുള്ള അക്ഷയ എന്ന പെണ്ണും. പിടിക്കപ്പെട്ടപ്പോൾ വലിയ വായിൽ കരഞ്ഞ ആ പെണ്ണിനെ കണ്ടിട്ട് ഒട്ടുമില്ല സഹതാപം. കാരണം ഒരു തലമുറയെ ഇല്ലാതാക്കാനുള്ള, ഏതൊക്കെയോ അച്ഛനമ്മമാരുടെ മക്കളെ വഴിതെറ്റിക്കാനുള്ള ലഹരി വില്പനയ്ക്കിടെ പിടിക്കപ്പെട്ടപ്പോൾ കരഞ്ഞു നെലവിളിക്കുന്നവളോട് എന്തിന് സഹതാപം തോന്നണം? സ്കൂൾ – കോളേജ് വിദ്യാർത്ഥികൾക്കിടയിൽ വിതരണം ചെയ്യാൻ വേണ്ടി കൊണ്ടുവന്ന ലഹരിയുമായാണ് രണ്ടും പിടിയിലായത്. എത്രയോ ഉദാഹരണങ്ങൾ കൺമുന്നിലുണ്ടായിട്ടും ഇവന്മാർ വിരിക്കുന്ന വലയിൽ പോയി ചാടിക്കൊടുക്കുന്ന പെൺപിള്ളാരോട് ജോസഫൈൻ സഖാത്തി പറഞ്ഞതേ പറയാനുള്ളൂ – അനുഭവിച്ചോ!

എന്നിരുന്നാലും ആ പെൺകുട്ടിയുടെ മെലിഞ്ഞു ദുർബലമായ രൂപം കാണുമ്പോൾ എന്തോ ഒരു നോവ്; ഒപ്പം സംശയവും. പ്രേമത്തിൽ കുരുക്കി ലഹരിയിലേക്ക് വലിച്ചിട്ടു കൂടെ കൂടിയ പെൺകുട്ടിയാവാം. ഉറപ്പില്ല ! എന്നാലും പിടിയിലാവുന്ന ഓരോ കൂട്ടത്തിലും ഇപ്പോൾ കാണാറുണ്ട് ഇത്തരം കോലത്തിൽ ഒരു പെണ്ണിനെ.

ലഹരിയിൽ മുങ്ങിത്തപ്പുകയാണ് പ്രബുദ്ധ കേരളം. എത്ര നാൾ ഈ ലഹരിക്കടത്തിനെ പുരോഗമനം കൊണ്ട് മൂടി വച്ച് പ്രബുദ്ധ കേരളമെന്ന് വീമ്പു പറഞ്ഞ് മുന്നോട്ട് പോവാൻ കഴിയും ? കേരളത്തിലെ കള്ളപ്പണത്തിന്റെയും കള്ളക്കടത്തിന്റെയും മയക്കുമരുന്നു ബന്ധങ്ങളുടെയും കൂട്ടുകെട്ടുകളേക്കുറിച്ച് ഒരു സമഗ്ര അന്വേഷണം നടത്താൻ ധൈര്യമുണ്ടോ ഇരട്ടചങ്കുള്ള മുഖ്യന് ? അതുപോലെ തന്നെ ചങ്കുറപ്പുണ്ടോ പ്രതിപക്ഷത്തിന് കഴിഞ്ഞ കുറേ വർഷങ്ങളായി കേരളത്തിൽ നടക്കുന്ന മയക്കുമരുന്ന വ്യാപനത്തിന്റെ രീതികൾ നിലവിലുള്ള കേസുകളുടെയും ഡാറ്റയുടെയും അടിസ്ഥാനത്തിൽ വിലയിരുത്തി ഒരു സമഗ്രറിപ്പോർട്ട് സമർപ്പിക്കാൻ ? പറ്റില്ല ! കാരണം വോട്ടു ബാങ്കെന്ന അമേദ്യത്തിന് മുകളിൽ വട്ടമിട്ടുപറക്കുകയും അതിന്മേലിരുന്ന് രാജാവാണെന്ന് ധരിക്കുകയും ചെയ്യുന്ന മണിയനീച്ചകളാണ് ഇവിടുത്തെ രാഷ്ട്രീയക്കാർ .!
ഓരോ യുവത്വവും അവരവരെ തന്നെ കാത്തുകൊള്ളുക!

shortlink

Related Articles

Post Your Comments

Related Articles


Back to top button