
ചെറുതോണി: കനത്ത മഴയോടൊപ്പമുണ്ടായ ഇടിമിന്നലിൽ യുവതിക്ക് പരിക്കേറ്റു. ചേലച്ചുവട് ചെമ്പകപ്പാറ തൊഴുത്തുങ്കൽ ബിനിലിന്റെ ഭാര്യ അനുവിനാ(30)ണ് പരിക്കേറ്റത്.
ഇന്നലെ വൈകുന്നേരം അഞ്ചിനായിരുന്നു സംഭവം. വീട്ടിനുള്ളിൽ നിന്നു വരാന്തയിലേക്കിറങ്ങുമ്പോഴായിരുന്നു ശക്തമായ മിന്നലുണ്ടായത്. മിന്നലിന്റെ ആഘാതത്തിൽ വരാന്തയിലെ കണ്ണാടി പൊട്ടിച്ചിതറി അനുവിന്റെ ശരീരത്തിൽ തറച്ചു കയറുകയായിരുന്നു. അനുവിനെ ഇടുക്കി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. വരാന്തയിലുണ്ടായിരുന്ന ഇവരുടെ വളർത്തുനായ മിന്നലേറ്റ് ചത്തു.
Read Also : വീഡിയോ കോളിനിടെ യുവതി നഗ്നയായി, പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി: പരാതിയുമായി യുവാവ്
കുട്ടികൾ വീടിനകത്തായിരുന്നതിനാൽ മിന്നലേൽക്കാതെ രക്ഷപ്പെട്ടു. ശബ്ദം കേട്ടെത്തിയ അയൽക്കാർ ഉടൻ തന്നെ അനുവിനെ മെഡിക്കൽ കോളജിൽ എത്തിക്കുകയായിരുന്നു.
Post Your Comments