തിരുവനന്തപുരം: വിഴിഞ്ഞം സമരം കൂടുതല്‍ ശക്തമാക്കി മത്സ്യത്തൊഴിലാളികള്‍. ഇന്ന് കടൽ മാർഗം തുറമുഖം വളയും. കടൽ മാർഗവും കര മാർഗവും തുറമുഖം ഉപരോധിക്കും. സമരം ഇന്ന് ഒരാഴ്ച പിന്നിടുകയാണ്.
പൂന്തുറ ഇടവകയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധത്തില്‍ ഇന്ന് നൂറുകണക്കിന് വള്ളങ്ങൾ എത്തും. ചെറിയതുറ, സെന്‍റ് സേവിയേഴ്സ്, ചെറുവെട്ടുകാട് ഇടവകകളുടെ നേതൃത്വത്തിലാണ് കരമാർഗം തുറമുഖം ഉപരോധിക്കുക.
അതേസമയം, മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം ചർച്ച ചെയ്യാനായി മന്ത്രിസഭാ ഉപസമിതി ഇന്ന് യോഗം ചേരുന്നുണ്ട്. ഫിഷറീസ് മന്ത്രി അബ്‍ദുറഹ്മാന്‍റെ അദ്ധ്യക്ഷതയിൽ ആണ് യോഗം ചേരുക.
മന്ത്രിമാരായ കെ രാജൻ, എം.വി ഗോവിന്ദൻ, ആന്‍റണി രാജു, ചിഞ്ചുറാണി എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുന്ന മറ്റ് മന്ത്രിമാർ.
Post Your Comments