ThiruvananthapuramNattuvarthaLatest NewsKeralaNews

ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ബിൽ നിയമസഭയിൽ അവതരിപ്പിക്കാനൊരുങ്ങി സർക്കാർ: കരട് തയ്യാറായി

തിരുവനന്തപുരം: സർവ്വകലാശാലകളിൽ ഗവർണർക്കുള്ള അധികാരം വെട്ടിക്കുറയ്ക്കുന്ന ബിൽ സർക്കാർ ബുധനാഴ്ച നിയമസഭയിൽ അവതരിപ്പിക്കും. പുതിയ ബിൽ പ്രകാരം വി.സി നിയമനത്തിനുള്ള സെർച്ച് കമ്മറ്റിയിൽ അഞ്ച് അംഗങ്ങളായിരിക്കും ഉണ്ടാവുക. സമിതിയിൽ സർക്കാരിന് മേധാവിത്വമുണ്ടാകും. ഗവർണറെ മറികടന്ന് സർക്കാരിന് ഇഷ്ടമുള്ള ആളെ വി.സി ആയി നിയമിക്കാൻ കഴിയുന്ന രീതിയിലുള്ള ബില്ലിന്റെ കരട് തയ്യാറായി.

വി.സി നിയമനത്തിന് നിലവിൽ മൂന്ന് അംഗ സെർച്ച് കമ്മിറ്റിയാണുള്ളത്. ഇതിന് പകരമാണ് സർക്കാരിന്റെ നിയന്ത്രണത്തിലുള്ള അഞ്ച് അംഗ സമിതി വരുന്നത്. അഞ്ചിൽ മൂന്ന് പേർ സർക്കാരിന്റെ ഭാഗത്ത് നിന്നുള്ളവരാണ്. കമ്മിറ്റിയിലെ ഭൂരിപക്ഷ അംഗങ്ങൾ മുന്നോട്ട് വെയ്ക്കുന്ന പാനലിൽ നിന്നും വി.സിയെ നിയമിക്കണം. അതായത്, അഞ്ചിൽ മൂന്ന് പേരുടെ ഭൂരിപക്ഷമുള്ള സർക്കാരിന് ഇഷ്ടമുള്ള ആളെ വി.സിയാക്കാൻ സാധിക്കും.

രാജ്യദ്രോഹികളെ ഒരു പാഠം പഠിപ്പിക്കാന്‍ മഹാരാഷ്ട്രയിലെ ജനങ്ങള്‍ നിയമസഭ തെരഞ്ഞെടുപ്പിന് കാത്തിരിക്കുന്നു: ഉദ്ധവ് താക്കറെ

അതേസമയം, കണ്ണൂർ- കേരള സർവ്വകലാശാല നിയമനങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. സി.പി.എം നേതാവും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട് കടുത്ത വിമർശനമാണ് ഗവർണർ ഉയർത്തിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button