ന്യൂഡല്‍ഹി: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ച കേസില്‍ അറസ്റ്റില്‍ കഴിയുന്ന ടീസ്റ്റ സെതല്‍വാദ് നല്കിയ ഇടക്കാല ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു. ഗുജറാത്ത് സര്‍ക്കാരിനാണ് നോട്ടീസ്. വ്യാഴാഴ്ച നിലപാട് അറിയിക്കണമെന്ന് ഗുജറാത്ത് സര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.
അടിയന്തിരമായി ഹര്‍ജി കേള്‍ക്കണമെന്ന തീസ്തയുടെ ആവശ്യം ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചു. അറസ്റ്റിന് ആധാരമായ എഫ്ഐആറില്‍, സുപ്രീംകോടതി വിധിയില്‍ പറഞ്ഞ ചില കാര്യങ്ങള്‍ ഒഴികെ മറ്റൊന്നും ഇല്ലെന്ന് ടീസ്റ്റ സെതല്‍വാദിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന് കപില്‍ സിബല്‍ വാദിച്ചു.
ഗുജറാത്ത് ഹൈക്കോടതി ഹര്‍ജിയില്‍ നോട്ടീസ് അയച്ചുവെങ്കിലും സെപ്റ്റംബര്‍ 19-ന് കേള്‍ക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് കപില്‍ സിബല്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ തനിക്ക് ഇടക്കാല ജാമ്യം അനുവദിക്കണമെന്നാണ് ടീസ്റ്റ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടത്.
Post Your Comments