കാബൂള്‍: താലിബാന്‍ അധികാരത്തിലേറിയതിന് ശേഷം അഫ്ഗാനിസ്ഥാനില്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. താലിബാന്‍ അധികാരം പിടിച്ചെടുത്ത് ഒരുവര്‍ഷം പിന്നിട്ട വേളയിലാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. രാജ്യത്ത് തൊഴിലില്ലായ്മയും പട്ടിണിയും വര്‍ദ്ധിച്ചുവെന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്. 23 ദശലക്ഷത്തിലധികം ആളുകള്‍ക്ക് വിവിധ തരത്തിലെ സഹായങ്ങള്‍ ആവശ്യമാണെന്ന് അഫ്ഗാനിസ്ഥാനിലെ യുണൈറ്റഡ് നേഷന്‍സ് അസിസ്റ്റന്‍സ് മിഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
Read Also: പ്രിയ വർഗീസിന്റെ നിയമനത്തിന് ഹൈക്കോടതി സ്റ്റേ
രാജ്യത്ത് യുദ്ധം അവസാനിച്ചെങ്കിലും സ്ത്രീകള്‍, കുട്ടികള്‍, ന്യൂനപക്ഷങ്ങള്‍ എന്നിവര്‍ക്കെതിരായി ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ തുടരുകയാണ്. രാജ്യം വിവിധ പ്രതിസന്ധികള്‍ക്ക് എതിരെ പൊരുതുന്നതിനിടെ ദശലക്ഷക്കണക്കിന് അഫ്ഗാനികളാണ് ഒരു നേരത്തെ ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്നത്. പട്ടിണിയും തൊഴിലില്ലായ്മയും വര്‍ദ്ധിച്ചതോടെ പിടിച്ചുപറിയും മോഷണവും വന്‍ കവര്‍ച്ചകളും രാജ്യത്ത് സ്ഥിരം സംഭവങ്ങളായി മാറിയിരിക്കുകയാണ്.
Post Your Comments