തിരുവനന്തപുരം: കാര്യവട്ടം ഗവണ്‍മെന്റ് കോളജില്‍ സംഘര്‍ഷം. പ്രിന്‍സിപ്പലിനെ എസ്.എഫ്.ഐക്കാര്‍ തടഞ്ഞു വെച്ച് മുറിപൂട്ടി. പ്രിന്‍സിപ്പലിനെ മോചിപ്പിക്കാനെത്തിയ പൊലീസിനുനേരെ കയ്യേറ്റം. കഴക്കൂട്ടം അസിസ്റ്റന്‍റ് കമ്മിഷണര്‍ ഉള്‍പ്പെടെ നാല് പൊലീസുകാര്‍ക്ക് പരുക്ക്. അഞ്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കോഴ്സ് പൂർത്തിയാക്കാതെ ടി.സി വാങ്ങി പോയ വിദ്യാർത്ഥി അതേ കോഴ്സിന് വീണ്ടും അഡ്മിഷൻ തേടിയത് തടഞ്ഞതാണ് പ്രതിഷേധത്തിന് കാരണമായത്.
Read Also: വിമാനത്തിൽ പ്രതിഷേധിച്ചു: ഫർസീൻ മജീദിനെതിരെ കാപ്പ ചുമത്തണമെന്ന് പൊലീസ്
പ്രിൻസിപ്പലിനെ പുറത്ത് പോകാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് എസ്.എഫ്.ഐ തടയുകയായിരുന്നു. തുടർന്ന്, പ്രിൻസിപ്പൽ കോളജ് കോമ്പൗണ്ടിൽ തുടർന്ന സാഹചര്യത്തിൽ പൊലീസ് ലാത്തി വീശി. എസ്.എഫ്.ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. നിരവധി എസ്.എഫ്.ഐ പ്രവർത്തകർക്ക് ലാത്തിചാർജിൽ പരിക്കേറ്റു. സംഘർഷത്തിൽ മൂന്ന് പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. എസ്.എഫ്.ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്ത നീക്കിയ ശേഷം പ്രിൻസിപ്പലിനെ പൊലീസ് കോളജിന് പുറത്തെത്തിച്ചു.
Post Your Comments