റിയാദ്: അടുത്ത വർഷത്തെ ഹജ് തീർത്ഥാടനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ആഭ്യന്തര തീർത്ഥാടകർക്കുള്ള രജിസ്ട്രേഷൻ നടപടികൾ നേരത്തെ ആരംഭിക്കാനൊരുങ്ങി സൗദി അറേബ്യ. ഹജ്, ഉംറ മന്ത്രാലയങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 2022 സെപ്തംബറിൽ അടുത്ത ഹജ്ജ് തീർത്ഥാടനത്തിനുള്ള രജിസ്ട്രേഷൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.
Read Also: ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ബിൽ നിയമസഭയിൽ അവതരിപ്പിക്കാനൊരുങ്ങി സർക്കാർ: കരട് തയ്യാറായി
തീർത്ഥാടകരെ തിരഞ്ഞെടുക്കുന്ന നിലവിലെ നറുക്കെടുപ്പ് സമ്പ്രദായം ഒഴിവാക്കാനും നേരിട്ടുള്ള രജിസ്‌ട്രേഷൻ ആരംഭിക്കാനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്. 65 വയസിന് മുകളിൽ പ്രായമുള്ളവർക്കായി ഹജ് ക്വാട്ടയുടെ 25 ശതമാനം നീക്കിവെയ്ക്കും. ഇക്കണോമിക് 2 എന്ന ഒരു പുതിയ പാക്കേജും ഹജ് പാക്കേജുകളുടെ ഭാഗമായി ഉൾപ്പെടുത്തും. തീർത്ഥാടകർക്ക് ഫീസ് രണ്ട് തവണകളിലായി അടയ്ക്കുന്നതിന് സൗകര്യം നൽകുന്ന ഒരു പുതിയ പേയ്‌മെന്റ് സമ്പ്രദായമാണിത്.
Read Also: ‘വിപ്ലവ സമരനേതാക്കൾക്ക് ഉത്തരകടലാസ് മൂല്യനിർണ്ണയത്തിനൊക്കെ എവിടെയാണ് സമയം?’: അഞ്‍ജു പാർവതി
Post Your Comments