പത്തനംതിട്ട: കഞ്ചാവുമായി വീട്ടമ്മ പിടിയിൽ. അടൂർ ഏനാദിമംഗലം മാരൂർ വടക്കേ ചരുവിള വീട്ടിൽ ബാഹുലേയന്റെ ഭാര്യ സുജാത(57) ആണ് അറസ്റ്റിലായത്.
പത്തനാപുരത്ത് ആണ് സംഭവം. ഓട്ടോറിക്ഷയിൽ ശാങ്കൂരിലേക്ക് വരുന്നതിനിടെ നർകോട്ടിക് സെല്ലും അടൂർ പൊലീസും ചേർന്നാണ് ഇവരെ പിടികൂടിയത്.
Read Also : കേരള-ലക്ഷദ്വീപ്-കർണ്ണാടക തീരങ്ങളിൽ ഓഗസ്റ്റ് 25 വരെ മത്സ്യബന്ധനത്തിന് പോകരുത്: കേന്ദ്ര കാലാവസ്ഥ വകുപ്പ്
മടിക്കുത്തിൽ ഒളിപ്പിച്ച നിലയിൽ സുജാതയുടെ പക്കൽ നിന്നും 250 ഗ്രാമിലധികം കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു. കഞ്ചാവ് ചില്ലറ വിൽപനയ്ക്കായി കൊണ്ടുവരുന്നതാണെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു.
പ്രതിയെ കോടതിയിൽ ഹാജരാക്കും.
Post Your Comments