തൃശൂർ: മുത്തശ്ശിയുടെ മാല പൊട്ടിച്ച ചെറുമകൻ അറസ്റ്റിൽ. തൃശൂർ ചാലക്കുടിയിൽ നടന്ന സംഭവത്തിൽ ബെസ്റ്റിൻ (26) ആണ് അറസ്റ്റിലായത്. അതേസമയം, യുവാവ് മുത്തശ്ശിയുടെ മാല പൊട്ടിച്ചത്തിനുള്ള കാരണം അറിഞ്ഞ് അമ്പരന്നിരിക്കുകയാണ് നാട്ടുകാർ. കാമുകിയെ വിവാഹം കഴിക്കാനുള്ള ചെലവിന് പണം കണ്ടെത്താനായിരുന്നു ബെസ്റ്റിൻ മുത്തശ്ശിയുടെ മൂന്ന് പവന്റെ മാല പൊട്ടിച്ചത്.
ഈ മാസം 20നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വൃദ്ധ തനിച്ചു താമസിക്കുന്ന വീട്ടിൽ മുഖംമൂടി ധരിച്ചെത്തിയ ബെസ്റ്റിൻ മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു. പോലീസിന്റെ പിടിയിലായ ബെസ്റ്റിൻ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. അങ്കമാലിയിലെ ഒരു കടയിൽ വിറ്റ മാല, പിന്നീട് പോലീസ് കണ്ടെടുത്തു.
Post Your Comments