ബിഗ്‌ബോസ് മലയാളം സീസണ്‍ നാലില്‍ ഏറെ ശ്രദ്ധനേടിയ മത്സരാര്‍ത്ഥികളായിരുന്നു റോബിന്‍ രാധാകൃഷ്ണനും ദില്‍ഷപ്രസന്നനും. ഇരുവരും തമ്മിൽ പ്രണയത്തിൽ ആണെന്ന് ഷോ നടക്കുമ്പോൾ തന്നെ വാർത്തകൾ വന്നിരുന്നു. അതിനു പിന്നാലെ, ദില്‍ഷയെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടെന്നും പല അഭിമുഖങ്ങളിലും റോബിന്‍ വെളിപ്പെടുത്തിയിരുന്നു. എന്നാലിപ്പോള്‍ റോബിന്റെ വിവാഹവാര്‍ത്തകളാണ് പുറത്തുവരുന്നത്.
read also: മരുന്ന് സംഭരണത്തിനും വിതരണത്തിനും ശാസ്ത്രീയ സംവിധാനം ഉണ്ടാകണം: മന്ത്രി
റോബിന്‍ തന്നെയാണ് ആരാധകരോട് വിവാഹക്കാര്യം വെളിപ്പെടുത്തിയത്. വധു ദില്‍ഷയല്ലെന്നും റോബിന്‍ വ്യക്തമാക്കി.
‘പലരും പറയുന്നുണ്ട് തന്റെ എന്‍ഗേജ്‌മെന്റ് കഴിഞ്ഞുവെന്ന്. എന്നാല്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. പക്ഷേ താന്‍ കമ്മിറ്റഡ് ആണ്. ആരതി പൊടിയാണ് വധു. വിവാഹം ഫെബ്രുവരിയില്‍ ഉണ്ടാകും’ റോബിന്‍ പറഞ്ഞു. തിരുവനന്തപുരത്ത് ഒരു ഉദ്ഘാടനവുമായി ബന്ധപ്പെട്ട് എത്തിയപ്പോഴാണ് താരം ആരാധകരോട് മനസുതുറന്നത്.
Post Your Comments