
തളിക്കുളം: തൃശൂരിൽ ഭർത്താവ് വെട്ടി പരിക്കേൽപ്പിച്ച ഭാര്യ മരിച്ചു. തളിക്കുളം സ്വദേശിനി അഷിതയാണ് മരിച്ചത്. അഷിതയുടെ മാതാപിതാക്കൾക്കും ആസിഫിന്റെ ആക്രമണത്തിൽ പരിക്കേറ്റു.
ശനിയാഴ്ചയാണ് അഷിതയെ ഭർത്താവ് മംഗലത്ത് വീട്ടിൽ മുഹമ്മദ് ആസിഫ് വെട്ടി പരിക്കേൽപ്പിച്ചത്. അഷിതയുടെ മാതാപിതാക്കളായ നമ്പിക്കടവ് റിസോർട്ട് റോഡിന് സമീപം അരവശേരി വീട്ടിൽ നൂറുദ്ദീൻ (55), ഭാര്യ നസീമ എന്നിവർക്കാണ് വെട്ടേറ്റത്.
Read Also : പൊതു ബസ് സ്റ്റോപ്പുകളിൽ മറ്റു വാഹനങ്ങൾ നിർത്തിയിടുന്നവർക്ക് പിഴ ചുമത്തും: മുന്നറിയിപ്പുമായി അബുദാബി പോലീസ്
അഷിതയുടെ 18 ദിവസമായ കുഞ്ഞിനെ കാണാൻ ആസിഫും മാതാവും ബന്ധുക്കളുമായി മാളയിൽ നിന്നു വന്നതാണ്. വൈകിട്ട് തിരികെ പോകുന്ന സമയത്ത് അപ്രതീക്ഷിതമായാണ് ബാഗിൽ നിന്ന് ആയുധമെടുത്ത് ആസിഫ്, അഷിതയെ ആക്രമിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. ആസിഫിനെ തടയാൻ ശ്രമിച്ചപ്പോഴാണ് നൂറുദ്ദീനും നസീമയ്ക്കും വെട്ടേറ്റത്. ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്.
Post Your Comments