കടുത്തുരുത്തി: കല്ലറയിൽ ബേക്കറിയുടെ മറവിൽ നിരോധിത പുകയില ഉത്പന്നങ്ങൾ വില്പന നടത്തിയ കടയുടമ എക്സൈസ് പിടിയിൽ. അച്ചൂസ് ബേക്കറി ഉടമ കല്ലറ പുതിയകല്ലുംകടയിൽ അഖിൽ റെജി(30)യെയാണ് അറസ്റ്റ് ചെയ്തത്. വൈക്കം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി.എസ്. സുജിത്തും സംഘവും ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Read Also : മാനസികനിലയിലുണ്ടാകുന്ന തകര്‍ച്ചയെ തടയാൻ ‘പാല്’ നല്ലതാണ്!
സ്കൂൾ-കോളജ് വിദ്യാർത്ഥികൾക്കും അന്യസംസ്ഥാന തൊഴിലാളികൾക്കും നിരോധിത പുകയില ഉത്പന്നങ്ങൾ വില്പന നടത്തി വരുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. 100 പായ്ക്കറ്റോളം നിരോധിത പുകയില ഉത്പന്നങ്ങൾ കടയിൽ നിന്നു പിടിച്ചെടുത്തു.
റെയ്ഡിൽ എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായ ഹരീഷ് ചന്ദ്രൻ, ജി. രാജേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ജോജോ, മഹാദേവൻ, അനൂപ് വിജയൻ, അജു ജോസഫ്, വനിതാസിവിൽ എക്സൈസ് ഓഫീസർ സിബി എന്നിവർ പങ്കെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments