Latest NewsKeralaNews

ലേണേഴ്സ് ലൈസൻസ് ടെസ്റ്റുകൾ ഇനി ഓഫീസുകളിൽ

തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പ് നടത്തുന്ന ലേണേഴ്സ് ലൈസൻസ് ടെസ്റ്റുകൾ ഓഗസ്റ്റ് 22 മുതൽ ബന്ധപ്പെട്ട ഓഫീസുകളിൽ നടക്കും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ അപേക്ഷകർ ഓഫീസിൽ ഹാജരാകാതെ ഓൺലൈനായി ലേണേഴ്സ് പരീക്ഷ എഴുതുന്നതിനുള്ള ക്രമീകരണം വകുപ്പ് ഒരുക്കിയിരുന്നു. ഈ ക്രമീകരണം ദുരുപയോഗിക്കുന്ന സാഹചര്യമുള്ളതിനാലാണ് ഓൺലൈൻ ടെസ്റ്റ് അവസാനിപ്പിച്ചത്.

Read Also: ചൈനീസ് ലോൺ ആപ്ലിക്കേഷനുകളുടെ കോടികളുടെ തട്ടിപ്പ് തകർത്തു: തട്ടിയെടുത്തത് 500 കോടിയിലധികം രൂപ

ഓഗസ്റ്റ് 22 മുതൽ ടെസ്റ്റ് ഡേറ്റ് ബുക്ക് ചെയ്തിരിക്കുന്ന അപേക്ഷാർഥികൾ അതതു ദിവസമോ അല്ലെങ്കിൽ എസ്.എം.എസ് ആയി മെസേജ് ലഭിക്കുന്ന തീയതിയിലോ ബുക്ക് ചെയ്ത ഓഫീസുകളിൽ നേരിട്ടെത്തി പരീക്ഷയ്ക്ക് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് JRTO/RTO മാരുമായി ബന്ധപ്പെടണം.

Read Also: ഈ ഘടകങ്ങൾ ലൈംഗിക ജീവിതത്തെ അസ്വാസ്ഥ്യമാക്കിയേക്കാം: അതിനെ മറികടക്കാനുള്ള വഴികൾ അറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button