തിരുവനന്തപുരം: ഗവര്‍ണറുടെ ആരോപണം തള്ളി ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ്. താന്‍ ആരേയും ആക്രമിച്ചിട്ടില്ലന്ന് അദ്ദേഹം വ്യക്തമാക്കി. താന്‍ മറ്റുള്ളവരുടെ വികാരം നോക്കുന്ന വിദ്യാര്‍ത്ഥിയല്ലെന്നും ഗവര്‍ണര്‍ എന്ത് കൊണ്ടാണ് ഈ വിഷയം ഇപ്പോള്‍ ഉന്നയിക്കുന്നത് എന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Read Also: റഷ്യന്‍ ഫിലോസഫര്‍ അലക്സാണ്ടര്‍ ദുഗിന്റെ മകള്‍ ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു
‘അബ്ദുള്‍ കലാം ആസാദിനെ തെറ്റായി ഉദ്ധരിച്ചത് താന്‍ ചോദ്യം ചെയ്യുകയാണ് ഉണ്ടായത്. ശാരീരികമായി ആക്രമിക്കാന്‍ ശ്രമിച്ചു എന്നത് നുണയാണ്. തന്റെയും ഗവര്‍ണറുടേയും ശരീരവും ആരോഗ്യസ്ഥിതിയും കണ്ടാല്‍ അത് ബോധ്യമാകും’, അദ്ദേഹം പറഞ്ഞു.
ഇന്ന് ഡല്‍ഹിയില്‍ വി.സിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച ഗവര്‍ണര്‍ വി.സി ക്രിമിനലാണെന്നും തന്നെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്നും ആരോപിച്ചിരുന്നു. 2019 ല്‍ ചരിത്ര കോണ്‍ഗ്രസ് പരിപാടിയില്‍ തന്നെ കയ്യേറ്റം ചെയ്യാന്‍ ശ്രമമുണ്ടായത് വി.സിയുടെ അറിവോടെയാണെന്നും, തന്നെ കായികമായി കയ്യേറ്റം ചെയ്യാന്‍ വി.സി ഒത്താശ ചെയ്തെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞിരുന്നു.
Post Your Comments