MollywoodLatest NewsCinemaNewsEntertainmentKollywoodMovie Gossips

‘മഹാൻ’ മലയാളത്തിലെടുത്താൽ നായകന്മാരായി വരുന്നത് ഇവർ’: കാർത്തിക് സുബ്ബരാജ്

കൊച്ചി: വ്യത്യസ്തമായ ചിത്രങ്ങളിലൂടെ തെന്നിന്ത്യമുഴുവൻ ആരാധകരെ സൃഷ്ടിച്ച സംവിധായകനാണ് കാർത്തിക് സുബ്ബരാജ്. സൂപ്പർ താരം വിക്രം, മകൻ ധ്രുവ് വിക്രം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കാർത്തിക് സംവിധാനം ചെയ്ത മഹാൻ എന്ന ചിത്രമാണ് ഒടുവിൽ പുറത്തു വന്നത്. ഇപ്പോൾ, ഈ ചിത്രം മലയാളത്തിലെടുത്താൽ ആരെല്ലാമായിരിക്കും നായക വേഷങ്ങളിൽ എത്തുകയെന്ന് വ്യക്തമാക്കുകയാണ് അദ്ദേഹം.

മലയാളത്തിലെടുത്താൽ മമ്മൂട്ടിയും ദുൽഖർ സൽമാനും നായകന്മാരായാൽ നന്നായിരിക്കും എന്ന് കാർത്തിക് സുബ്ബരാജ് പറഞ്ഞു. മലയാളത്തിൽ നിർമ്മിക്കുന്ന രണ്ട് ചിത്രങ്ങളുമായി ബന്ധപ്പെട്ട് കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ഒരു ചോദ്യത്തിന് മറുപടിയായാണ് കാർത്തിക് ഇക്കാര്യം വ്യക്തമാക്കിയത്.

കാ​റും സ്കൂട്ടറും കൂ​ട്ടി​യി​ടി​ച്ചു : യുവാവിന് ദാരുണാന്ത്യം

സിനിമയ്ക്ക് ഭാഷ ഒരു തടസമാണെന്ന് തോന്നുന്നില്ലെന്നും തെന്നിന്ത്യൻ സിനിമ, ഉത്തരേന്ത്യൻ സിനിമ എന്നതിനേക്കാൾ ഇന്ത്യൻ സിനിമ എന്ന് പറയാനാണ് താൻ താത്പര്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം വേർതിരിവുകൾക്ക് പിന്നിൽ വലിയ അജണ്ടകളാണെന്നും താനതിലൊന്നും വിശ്വസിക്കുന്നില്ലെന്നും കാർത്തിക് കൂട്ടിച്ചേർത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button