കണ്ണൂർ: എ.കെ.ജി സെന്റര്‍ ആക്രമണത്തിന് പിന്നില്‍ തട്ടുകടക്കാരന് ബന്ധമില്ലെന്ന് കേന്ദ്രീകരിച്ചുള്ള അന്വേഷണം ക്രൈംബ്രാഞ്ച് അവസാനിപ്പിച്ചു. തട്ടുകടക്കാരനെ ചോദ്യം ചെയ്തതോടെ ആക്രമത്തില്‍ പങ്കില്ലെന്ന് വ്യക്തമായെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ഇയാള്‍ പ്രാദേശിക സി.പി.എം നേതാവിന്റെ ഫോണിലേക്ക് വിളിച്ചെന്ന ആക്ഷേപവും തെറ്റെന്നും ക്രൈംബ്രാഞ്ച്. എന്നാല്‍ പ്രതിയാരെന്നതില്‍ ഇതുവരെയും വ്യക്തതയില്ല.
എ.കെ.ജി സെന്ററിലേക്ക് സ്ഫോടക വസ്തു എറിഞ്ഞയാളെ പിടികൂടാത്തത് ആക്രമണത്തിന് പിന്നില്‍ സി.പി.എം ആയതിനാലാണെന്നാണ് പ്രതിപക്ഷം ഉള്‍പ്പെടെ ആക്ഷേപിക്കുന്നത്. അതിന് വഴിവച്ചത് ആക്രമണ സമയത്ത് അതുവഴി സ്കൂട്ടറില്‍ സഞ്ചരിച്ച തട്ടുകടക്കാരനും സി.പി.എം പ്രാദേശിക നേതാവുമായുള്ള ബന്ധമായിരുന്നു. രാജാജി നഗര്‍ സ്വദേശിയായ തട്ടുകടക്കാരനെ രണ്ടാം പ്രതിയെന്ന് സംശയിച്ച് പൊലീസ് ആദ്യം തന്നെ കസ്റ്റഡിയിലെടുക്കുകയും ഒന്നര ദിവസം നീണ്ട ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കുകയും ചെയ്തിരുന്നു.
Read Also: അന്താരാഷ്ട്ര സമൂഹവുമായി ബന്ധം പുലർത്തുന്നത് ഇസ്ലാമിക ശരീഅത്ത് നിയമപ്രകാരം മാത്രം: താലിബാൻ
തട്ടുകടയിലേക്ക് വെള്ളം എടുക്കാന്‍ വേണ്ടിയാണ് ഇയാള്‍ എ.കെ.ജി സെന്ററിന് സമീപമെത്തിയത്. സി.പി.എം നേതാവിനെ ഫോണ്‍ വിളിച്ചിട്ടില്ലെന്ന് ഫോണ്‍ വിളി രേഖകള്‍ പരിശോധിച്ചപ്പോള്‍ വ്യക്തമായെന്നും അന്വേഷണസംഘം വിശദീകരിക്കുന്നു. ഇതോടെ ആക്രമണത്തിന് പിന്നില്‍ തട്ടുകടക്കാരന്‍ വഴി സി.പി.എം എന്ന ആക്ഷേപം പൊലീസിന് പിന്നാലെ ക്രൈംബ്രാഞ്ചും തള്ളി. എന്നാല്‍ അന്വേഷണം ഏറ്റെടുത്ത് 20 ദിവസം കഴിയുമ്പോളും പ്രതിയിലേക്കെത്താന്‍ ക്രൈംബ്രാഞ്ചിനായിട്ടില്ല. മൂന്ന് ആഴ്ചക്കുള്ളില്‍ നിര്‍ണായക കണ്ടെത്തലിലേക്കെന്നാണ് അവര്‍ നല്‍കുന്ന പ്രതീക്ഷ.
Post Your Comments