KeralaLatest NewsNews

ആരുടെ അടുത്തും ഉറങ്ങാൻ കഴിയുക, മദ്യപാനവും പുകവലിയും, എവിടെയും മൂത്രമൊഴിക്കുക ഇത് മാത്രമാണോ ആണത്തം: കുറിപ്പ്

വൈകുന്നേരം 6 മണിക്ക് ശേഷം റോഡിലൂടെ നടന്ന് സ്വാതന്ത്ര്യം ആസ്വദിക്കുക.

മലയാളത്തിന്റെ യുവതാരം അനശ്വര രാജന്‍ പ്രധാന വേഷത്തിലെത്തുന്ന സിനിമയാണ് മൈക്ക്. ബോളിവുഡ് താരം ജോണ്‍ എബ്രഹാം നിര്‍മ്മിച്ച ഈ ചിത്രത്തിനെതിരെ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് ട്രാന്‍സ് പേഴ്‌സണ്‍ ആയ ആദം ഹാരി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ആദം സിനിമയെ വിമര്‍ശിച്ചിരിക്കുന്നത്.

ട്രാന്‍സ് വ്യക്തികളെ മോശമായി ബാധിക്കുന്ന ട്രാന്‍സ്ഫോബിക് ഇലമെന്റ്‌സ് നിറഞ്ഞ ചിത്രമാണ് മൈക്ക് എന്നു ആദം ഹാരി പറയുന്നു.

read also:  യൂണിസെക്‌സ് ബ്യൂട്ടി പാര്‍ലറിന്റെ മറവില്‍ നടക്കുന്നത് പെണ്‍ വാണിഭവും മയക്കുമരുന്ന് കച്ചവടവും

കുറിപ്പ് പൂർണ്ണ രൂപം

Mike സിനിമ ഇന്ന് വളരെ അസ്വസ്ഥതയോടെയാണ് കണ്ടു തീർത്തത്. ചിത്രം തുടങ്ങുമ്പോൾ ഉള്ള സ്ത്രീവിരുദ്ധതയും ട്രാൻസ് വിരുദ്ധതയുമുള്ള Ladki എന്ന പാട്ടും, പിന്നെ പള്ളീലച്ഛന്റെ ബൈബിളിലെ ഹവ്വയുടെ അനുസരണക്കേടിന്റെ പരാമർശതിലൂടെയുമാണ്‌ തുടക്കം , നായകനെ ഒരു രക്ഷകനാക്കിയാണ് ചിത്രീകരിച്ചിട്ടുള്ളത്. കൂടാതെ ഒരു പുരുഷനായിരിക്കുക എന്നത് മദ്യപാനവും പുകവലിയും ആണെന്ന് വിശ്വസിക്കുന്ന സാറ Gender Affirmative സർജറിക്ക് തയ്യാറാകുന്നു. അതിനു സാറ കാണുന്ന കാരണങ്ങൾ

ആശങ്കയില്ലാതെ ആരുടെ അടുത്തും ഉറങ്ങാൻ കഴിയുക , പാചകം ചെയ്യാതിരിക്കാൻ പറ്റുക , സ്ത്രീധനം വാങ്ങാതെ വിവാഹം കഴിക്കുക, എവിടെയും മൂത്രമൊഴിക്കുക, വൈകുന്നേരം 6 മണിക്ക് ശേഷം റോഡിലൂടെ നടന്ന് സ്വാതന്ത്ര്യം ആസ്വദിക്കുക. അവരുടെ മിക്ക പ്രതികരണങ്ങളും അവരുടെ മാതാപിതാക്കളോടുള്ള പ്രതിഷേധമായി തോന്നുന്നു, ബലഹീനനായ ഭർത്താവിനെ അവഗണിച്ച് മറ്റൊരു കാമുകനൊപ്പം ജീവിക്കാൻ തീരുമാനിച്ച അവരുടെ അമ്മയും അവരുടെ ഉത്തരവാദിത്തം ഏറ്റെടുക്കാത്ത അവരുടെ അച്ഛനും ഒക്കെ സാറയുടെ ട്രാൻസിഷൻ ചെയ്യാനുള്ള കാരണങ്ങളായാണ് സംവീധായകൻ അവതരിപ്പിച്ചിരിക്കുന്നത്.

സിനിമ മുഴുവൻ കണ്ടുത്തീർത്തപ്പോൾ അർജുൻ റെഡ്ഢിയും നീനയും ഒരുമിച്ച് കണ്ട ഒരു ഫീൽ ആയിരുന്നു. ചിത്രത്തിലുടനീളം മറ്റുള്ളവർ ആന്റണി എന്ന നായകനോട് സാറയുടെ ട്രാൻസിഷനെ കുറിച്ച് ചോദിക്കുമ്പോൾ അത് സാറയുടെ തീരുമാനമാണെന്ന് അവരോട് പറയുന്നുണ്ടെങ്കിലും സാറയെ പലതവണയായി Antony Manipulate ചെയ്യുന്നുണ്ട് “സാധനം മാറ്റിവെക്കണോ?” , ഞാനിപ്പോൾ തന്നെ ആണാണ്‌ എന്ന് പറയുമ്പോൾ “അപ്പോൾ പിന്നെ എന്തിനാണ് സർജറി ചെയ്യുന്നത്?” എന്നിങ്ങനെ ഉള്ള ചോദ്യങ്ങൾ ചോദിക്കുന്നുമുണ്ട്.

ട്രാൻസ് വ്യക്തികൾ മറ്റുള്ളവരിൽനിന്നും എപ്പോളും കേൾക്കുന്ന ചില ചോദ്യങ്ങളാണിവ.

അതുപോലെത്തന്നെ ചിത്രത്തിന്റെ സെക്കന്റ്‌ ഹാഫിൽ അമ്മയുടെ കാമുകന്റെ അടുത്തുനിന്നുണ്ടായ മോശം അനുഭവവും സാറയുടെ ട്രാൻസിഷൻ ചെയ്യാനുള്ള കാരണങ്ങളിൽ ഒന്നായി കാണിക്കുന്നുണ്ട്, അബ്യുസും സാമൂഹിക സാഹചര്യങ്ങളുമാണ് ഒരാളെ ട്രാൻസിഷൻ ചെയ്യാൻ പ്രേരിപ്പിക്കുന്നത് എന്നുള്ള തെറ്റായ ധാരണ ഊട്ടിയുറപ്പിക്കുകയാണ്‌ സിനിമയിലുടനീളം. Gender ന്റെ പേരിൽ Oppression അനുഭവിച്ച സാറ തന്നെ ”എന്താണ് ഒരുമാതിരി പെമ്പിള്ളേരെ പോലെ? ” എന്നൊക്കെ ആന്റണിയോട് ചോദിക്കുന്നുണ്ട്. അങ്ങനെ ഈ സംഭവ ബഹുലമായ വിഷയങ്ങൾക്കിടയിലും Female sex assigned ആയിട്ടുള്ള ക്വീർ വ്യക്തികളുമായി ബന്ധപ്പെട്ട വാർത്തകൾ വരുമ്പോൾ സ്ഥിരമായി കമന്റ്‌ ബോക്സിൽ കാണപ്പെടുന്ന പെണ്ണുകിട്ടാത്ത സേട്ടന്മാരുടെ വ്യാകുലതകൾപ്പോലെ അതിലൊരു സിംഗിൾ സേട്ടൻ പെമ്പിള്ളേർ എല്ലാം ഇങ്ങനെ തുടങ്ങിയാൽ ആണുങ്ങൾക്ക് പെണ്ണ് കിട്ടുമോ എന്ന ആശങ്കയും വിളമ്പുന്നുണ്ട്….

അങ്ങനെ മാസങ്ങളായി ട്രാൻസിഷനെ കുറിച്ച് തീരുമാനമെടുത്ത സാറ നമ്മുടെ രക്ഷകൻ ഏട്ടനെയൊർത് സർജറി ചെയ്യാൻ പോകുന്ന സമയം പൊട്ടി കരയുന്നുണ്ട്. എന്നിട്ട് ഇത്രയധികം ട്രാൻസ്‌ഫോബിയ അവതരിപ്പിച്ചതിനെ ബാലൻസ് ചെയ്യാൻ അവസാനം ഒരു ട്രാൻസ്മനായ Psychologist, പുരുഷ കേന്ദ്രികൃതമായ സമൂഹത്തിൽ പ്രിവിലേജുകൾ കിട്ടാനുള്ള സാറയുടെ ആഗ്രഹമാണ് ഇങ്ങനെ തോന്നിച്ചത് എന്നും സാറ സാറയായിട്ടല്ലെ ഇരിക്കേണ്ടതെന്നും പറഞ്ഞശേഷം, സാറാ നേരെ കഥനായകനെ പോയി കണ്ട് കെട്ടിപിടിക്കുന്നതിലൂടെ കഥ അവസാനിപ്പിക്കുന്നു.

Marketinginum വ്യത്യസ്ഥതക്കും വേണ്ടി ട്രാൻസ് വിഷയം ഒരു റിസർച്ചും ചെയ്യാതെ ഇടക്ക് കുത്തി കയറ്റി അവസാനം ഇത് ട്രാൻസ് വിഷയമല്ലെന്ന് പറഞ്ഞുവെക്കുമ്പോളും, ട്രാൻസ് വ്യക്തികളെ മോശമായി ബാധിക്കുന്ന ഒരുപാട് ട്രാൻസ്‌ഫോബിക് ഇലമെൻറ്സ് ഈ സിനിമയിൽ ഉടനീളം ഉണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button