Latest NewsNewsIndia

ഗേറ്റ് തുറക്കാന്‍ വൈകിയതിന് സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍

ഗേറ്റ് തുറക്കാന്‍ താമസിച്ചതിന് സുരക്ഷാ ജീവനക്കാരനെ അധിക്ഷേപിക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ അഭിഭാഷക അറസ്റ്റില്‍

നോയിഡ: ഗേറ്റ് തുറക്കാന്‍ വൈകിയതിന് സുരക്ഷാ ജീവനക്കാരനെ അധിക്ഷേപിക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ യുവതി അറസ്റ്റില്‍. അഭിഭാഷകയായ ഭവ്യ റായിയെയാണ് നോയിഡ പൊലീസ് അറസ്റ്റ് ചെയ്തത്. നോയിഡയിലെ ആഡംബര താമസമേഖലയായ ജെയ്പി വിഷ്ടൗണ്‍ സൊസൈറ്റിയിലാണ് സംഭവം നടന്നത്. അറസ്റ്റിലായ യുവതിയെ 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍വിട്ടു.

Read Also: കോടിക്കണക്കിന് മൂല്യമുള്ളത്: രാകേഷ് ജുൻജുൻവാലയുടെ ഏറ്റവും വിലപ്പെട്ട ഉപദേശം പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര

യുവതി കൈയ്യേറ്റം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. സൊസൈറ്റിയുടെ പ്രവേശന കവാടത്തില്‍ സെഡാനിലെത്തിയ യുവതി ഗേറ്റ് തുറക്കാന്‍ വൈകിയതിന് സുരക്ഷാ ജീവനക്കാരനോട് കയര്‍ത്തു സംസാരിക്കുകയായിരുന്നു.

യുവതിയുടെ ആക്രോശത്തില്‍ വളരെ സംയമനം പാലിച്ച കാവല്‍ നിന്ന സെക്യൂരിറ്റിക്കാരന്റെ കൈയിലും കഴുത്തിലും കയറി പിടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. കാവല്‍ക്കാരന് നേരെ അധിക്ഷേപങ്ങളും അശ്ലീല ഭാഷാ പ്രയോഗവും നടത്തിയ യുവതിയെ കൂടെയുള്ളവര്‍ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍, ജീവനക്കാരന്റെ കോളറില്‍ കയറി പിടിച്ച യുവതി അസഭ്യമായ ആംഗ്യങ്ങളും ഭീഷണിപ്പെടുത്തലും വംശീയ പരാമര്‍ശങ്ങളും നടത്തി.

യുവതിയുടെ മോശം പെരുമാറ്റത്തില്‍ പതറിയ കാവല്‍കാരന്‍ ജോലി അവസാനിപ്പിക്കുകയാണെന്ന് പറയുന്നതും ദൃശ്യങ്ങളിലുണ്ട്. യുവതി മദ്യപിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

ജീവനക്കാരനെ ആക്രമിച്ച സംഭവത്തില്‍ അപലപിച്ച ഡല്‍ഹി വനിത കമീഷന്‍ അധ്യക്ഷ സ്വാതി മാലിവാള്‍, അക്രമം കാണിച്ചയാള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ നോയിഡ പൊലീസിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button