Latest NewsNewsInternational

ഇന്ത്യയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാൻ താത്പര്യമുണ്ട്: പാകിസ്ഥാൻ പ്രധാനമന്ത്രി

പാകിസ്ഥാന്‍ രൂപം കൊണ്ട ശേഷമുള്ള ആദ്യ ദശകങ്ങളിലെ കാര്യം പരിശോധിച്ചാല്‍ സാമ്പത്തിക മേഖലയില്‍ ഉള്‍പ്പെടെ രാജ്യം മുന്നോട്ട് കുതിച്ചിരുന്നു.

വാഷിംഗ്‌ടൺ: ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ്. ഇന്ത്യയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാൻ താത്പര്യമുണ്ടെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് യുദ്ധമല്ല മറിച്ച് ചര്‍ച്ചകളാണ് മാര്‍ഗ്ഗമെന്നും അദ്ദേഹം പറഞ്ഞു. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഒരു സംഘം വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പാക് പ്രധാനമന്ത്രി.

‘കശ്മീർ പ്രശ്‌നത്തിലും പാകിസ്ഥാനിൽ നിന്ന് അതിർത്തി കടന്നുള്ള ഭീകരതയിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പലപ്പോഴും വഷളായിട്ടുണ്ട്. മേഖലയിലെ സമാധാനം കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ടതാണ്. പരമ്പരാഗതമായി പാകിസ്ഥാന്‍ വലിയ തോതിൽ വെല്ലുവിളി നേരിടുന്നു. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ഘടനാപരമായ പ്രശ്‌നങ്ങളും ഒപ്പം ദശകങ്ങളായി രാഷ്ട്രീയ അസ്ഥിരതകളുമാണ്’- ഷരീഫ് പറഞ്ഞു.

Read Also: ജോർദാൻ കിരീടാവകാശി ഹുസൈൻ ബിൻ അബ്ദുല്ലയ്ക്ക് വധുവായി സൗദി യുവതി

‘പാകിസ്ഥാന്‍ രൂപം കൊണ്ട ശേഷമുള്ള ആദ്യ ദശകങ്ങളിലെ കാര്യം പരിശോധിച്ചാല്‍ സാമ്പത്തിക മേഖലയില്‍ ഉള്‍പ്പെടെ രാജ്യം മുന്നോട്ട് കുതിച്ചിരുന്നു. അത് കൃത്യമായി ആസൂത്രണം ചെയ്ത പദ്ധതികളുടെ ഫലമായിരുന്നു’- പാക് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button