കോഴിക്കോട്: പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് സ്റ്റേഷനിൽ കുഴഞ്ഞു വീണ് മരിച്ച സംഭവത്തിൽ എസ്.ഐ അടക്കം രണ്ട് പൊലീസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ. എസ്.ഐ നിജീഷ്, സിവിൽ പൊലീസ് ഓഫീസറായ പ്രജീഷ് എന്നിവരുടെ അറസ്റ്റ് ആണ് സംസ്ഥാന ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത്. എന്നാൽ, ഇരുവർക്കും കോടതി മുൻകൂർ ജാമ്യം നൽകിയതിനാൽ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു.
കഴിഞ്ഞമാസം 22-ാം തിയതിയാണ് കല്ലേരി താഴെകോലോത്ത് സജീവൻ സ്റ്റേഷനിൽ കുഴഞ്ഞുവീണ് മരിച്ചത്. ഹൃദയാഘാതം മൂലമാണ് സജീവൻ മരിച്ചതെന്നും കസ്റ്റഡിയിൽ മർദ്ദിച്ചിട്ടില്ലെന്നുമാണ് പൊലീസുകാരുടെ വാദം. എന്നാൽ ഇതിൽ സ്ഥിരീകരണം ലഭിക്കണമെങ്കിൽ സി.സി.ടി.വി പരിശോധിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ കേസിൽ നിർണ്ണായകമായ, പരിശോധനക്ക് അയച്ച ഡിജിറ്റൽ തെളിവുകളുടെ ഫലം വേഗത്തിൽ വേണമെന്നാവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് റീജിയണൽ ഫോറെൻസിക് ലബോറട്ടറിക്ക് കത്തയച്ചു.
Read Also: വിമാനത്തിൽ പ്രതിഷേധിച്ചു: ഫർസീൻ മജീദിനെതിരെ കാപ്പ ചുമത്തണമെന്ന് പൊലീസ്
എന്നാൽ. മരണത്തിന് തൊട്ട് മുൻപ് ഉണ്ടായ പരുക്കുകളാണ് ഹൃദയാഘാതത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് സർജന്റെ റിപ്പോർട്ടിലുള്ളത്. സജീവന്റെ ശരീരത്തിൽ ചതവുകൾ ഉൾപ്പടെ, പതിനൊന്നു മുറിവുകളുണ്ട്.
Post Your Comments