മൊഗാദിഷു: സൊമാലിയയില്‍ ഭീകരാക്രമണം. ആക്രമണത്തില്‍ 12 പേരാണ് കൊല്ലപ്പെട്ടത്. ഭീകരസംഘടനയായ അല്‍ ഷബാബാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. ഇവര്‍ അല്‍-ഖ്വായ്ദയുമായി ബന്ധമുള്ള തീവ്രവാദ ഗ്രൂപ്പാണെന്നാണ് വിവരം. സൊമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവില്‍ വെള്ളിയാഴ്ചയായിരുന്നു ആക്രമണമുണ്ടായത്.
ഹോട്ടല്‍ ഇപ്പോഴും ഭീകരരുടെ നിയന്ത്രണത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രദേശമാകെ സൈന്യം വളഞ്ഞിട്ടുണ്ടെങ്കിലും ഭീകരരെ ഇതുവരെ കീഴ്പ്പെടുത്താനായിട്ടില്ല. വെള്ളിയാഴ്ച വൈകിട്ട് ഹയാത്ത് ഹോട്ടലിലേക്കുള്ള വഴി കാര്‍ ബോംബ് ഉപയോഗിച്ച് ഭീകരര്‍ തകര്‍ത്തിരുന്നു. വഴി തടഞ്ഞതിന് ശേഷമായിരുന്നു ഭീകരര്‍ ഹോട്ടലില്‍ കയറി അവിടെയുണ്ടായിരുന്നവരെ വെടിവെച്ച് വീഴ്ത്തിയത്. ഹോട്ടലിന്റെ ഒട്ടുമിക്ക ഭാഗങ്ങളും സൈന്യവുമായുള്ള പോരാട്ടത്തില്‍ തകര്‍ന്നിട്ടുണ്ട്.
ഏതാണ്ട് 10 വര്‍ഷത്തിലേറെയായി സൊമാലിയന്‍ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള കഠിനമായ പോരാട്ടത്തിലാണ് അല്‍ ഷബാബ് ഭീകരര്‍. ഇസ്ലാമിക നിയമത്തെ അടിസ്ഥാനമാക്കിയുള്ള ഭരണം സ്ഥാപിക്കുകയാണ് അല്‍ ഷബാബിന്റെ ലക്ഷ്യം.
Post Your Comments