Latest NewsNewsBusiness

സംസ്ഥാനത്ത് കുതിച്ചുയർന്ന് അരി വില, കാരണം ഇതാണ്

ഇത്തവണ അയൽ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള അരി ഇറക്കുമതി കുത്തനെ കുറഞ്ഞിരുന്നു

ഓണം എത്താറായതോടെ സംസ്ഥാനത്ത് അരി വില കുതിച്ചുയരുന്നു. പൊന്നി ഒഴികെയുള്ള എല്ലാ ഇനം അരികൾക്കുമാണ് ഇത്തവണ വില ഉയർന്നിട്ടുള്ളത്. ജയ, ജ്യോതി തുടങ്ങിയ ഇനങ്ങൾക്ക് കഴിഞ്ഞ രണ്ട് മാസത്തിനിടെ 10 രൂപയോളമാണ് വർദ്ധിച്ചത്. ആവശ്യക്കാർ ഏറെയുള്ള ഇനങ്ങളാണ് ജയയും ജ്യോതിയും.

സുരേഖ, മൻസൂരി, മട്ട എന്നിവയും വിലക്കയറ്റത്തിന്റെ പാതയിലാണ്. മട്ട അരിക്ക് 46 രൂപയും ബ്രാൻഡഡ് മട്ടയ്ക്ക് 48 രൂപയുമാണ് വിപണി വില. അരിയുടെ വിലയ്ക്ക് പുറമേ, അവൽ, പച്ചരി, അരിപ്പൊടി എന്നിവയ്ക്കും വില കുതിച്ചുയർന്നിട്ടുണ്ട്.

Also Read: സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണ വില, ഇന്നത്തെ നിരക്കുകൾ അറിയാം

ഇത്തവണ അയൽ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള അരി ഇറക്കുമതി കുത്തനെ കുറഞ്ഞിരുന്നു. ഇത് പൊതു വിപണിയിലെ വിലക്കയറ്റത്തിന് കാരണമായിട്ടുണ്ട്. അതേസമയം, ശ്രീലങ്കയിലേക്ക് അരിയുടെ കയറ്റുമതി വർദ്ധിച്ചതും കേരളത്തിലെ വിപണിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button