Latest NewsKeralaNews

ലിംഗ സമത്വം: ലീഗില്‍ അഭിപ്രായ ഐക്യം ഇല്ലെന്ന് ഇ.ടി മുഹമ്മദ് ബഷീർ

വിഷയത്തിന്റെ ഗതി മാറിപോകുന്നുവെന്ന അഭിപ്രായം ലീഗില്‍ ശക്തമാണ്.

കോഴിക്കോട്: ലിംഗ സമത്വവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ലീഗില്‍ അഭിപ്രായ ഐക്യം ഇല്ലെന്ന് ഇ.ടി മുഹമ്മദ് ബഷീർ. സര്‍ക്കാര്‍ നയത്തെ എതിര്‍ക്കുന്ന കാര്യത്തില്‍ തര്‍ക്കമില്ലെങ്കിലും പ്രതികരണങ്ങളില്‍ വ്യക്തതയില്ല. എന്നാൽ, വഖഫ് വിഷയത്തില്‍ ഒപ്പംകൂട്ടാനാകാതിരുന്ന സമസ്തയെ വിശ്വാസത്തിലെടുക്കാനുള്ള അവസരമായാണ് ഒരു വിഭാഗം കാണുന്നത്.

ലിംഗസമ്വവുമായി ബന്ധപ്പെട്ട വിവാദത്തിലും ലീഗില്‍ അഭിപ്രായ ഐക്യം ഇല്ലെന്ന് വ്യക്തമാക്കുന്നതാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെ വാക്കുകള്‍. പ്രതികരണങ്ങള്‍ എത്ര തീവ്രതയോടെ ഏത് വിധത്തില്‍ വേണമെന്ന് നേതാക്കള്‍ക്കിടയില്‍ തന്നെ ധാരണയില്ല. മതവിഷയം മാത്രമെന്ന നിലപാടാണ് എം.കെ.മുനീര്‍ അടക്കമുള്ളവര്‍ക്ക്. എന്നാല്‍ ഇതൊരു ധാര്‍മിക പ്രശ്നമാണെന്നാണ് പി.എം.എ.സലാം പറയുന്നത്.

Read Also: വിമാനത്തിൽ പ്രതിഷേധിച്ചു: ഫർസീൻ മജീദിനെതിരെ കാപ്പ ചുമത്തണമെന്ന് പൊലീസ്

എന്നാല്‍, വിഷയത്തിന്റെ ഗതി മാറിപോകുന്നുവെന്ന അഭിപ്രായം ലീഗില്‍ ശക്തമാണ്. വഖഫ് നിയമന പ്രക്ഷോഭത്തില്‍ പ്രതീക്ഷിച്ചപോലെ ഒപ്പം ലഭിക്കാതിരുന്ന സമസ്തയെ വിശ്വാസത്തിലെടുക്കാനുള്ള അവസരമായി വിഷയത്തെ കാണണമെന്ന വാദവും ലീഗിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button