അടിമാലി: മുക്കുപണ്ടം നൽകി ജൂവലറി ഉടമയിൽ നിന്നു മൂന്നു ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മുഖ്യ പ്രതി അറസ്റ്റിൽ. അടിമാലി മുനിതണ്ട് സ്വദേശി അമ്പാട്ടുകുടി ജിബിനെ (43) യാണ് അറസ്റ്റ് ചെയ്തത്.
Read Also : സി.പി.എം നേതാവ് ഷാജഹാനെ വധിച്ച സംഭവം: പൊലീസ് കസ്റ്റഡിയിൽ എടുത്ത രണ്ടുപേരെ കാണാനില്ല, പരാതി
വെള്ളത്തൂവൽ പൊലീസ് ആണ് ആനച്ചാലിൽ നിന്ന് വെള്ളിയാഴ്ച രാവിലെ അറസ്റ്റ് ചെയ്തത്. അടിമാലി കൃഷ്ണ ജൂവലറി ഉടമയിൽ നിന്നാണ് പണം തട്ടിയത്. വെള്ളത്തൂവൽ പൊലീസിൽ കടയുടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments