തിരുവനന്തപുരം: സ്വന്തം രാജ്യത്തെ ഒറ്റുകൊടുത്തതും ബ്രിട്ടീഷുകാരുടെ കാലുപിടിച്ച് മാപ്പിരന്നതും മാത്രമാണ് വീര സവർക്കറെ അവഹേളിക്കുന്ന കമ്മ്യൂണിസ്റ്റുകാരുടെ സ്വാതന്ത്യ്ര സമര ചരിത്രമെന്ന് വ്യക്തമാക്കി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ.
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ബംഗാൾ ഘടകം 1942ൽ ബ്രിട്ടീഷുകാർക്ക് അയച്ച മെമ്മോറാൻഡത്തിന്റെ അവസാന പേജ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ടാണ് സുരേന്ദ്രൻ ഇക്കാര്യം വ്യക്തമാക്കിയത്.
കെ. സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
രാഹുല്‍ ഗാന്ധിയുടെ സ്റ്റാഫ് നിരപരാധികൾ: പിണറായി വിജയന്റെ നീക്കം ബി.ജെ.പിയെ തൃപ്തിപ്പെടുത്താൻ
ബ്രിട്ടീഷുകാർക്കെതിരെ പോരാടി ഒരു ദശാബ്ദം ആന്തമാനിലെ ഏകാന്ത തടവറയിലും പിന്നീട് വർഷങ്ങളോളം മറ്റ് തടവറകളിലും കഴിഞ്ഞ വീര സവർക്കറെ ജയിൽമോചിതനാകാൻ ദയാഹർജി കൊടുത്തു എന്നതിന് അവഹേളിക്കുന്ന കനൽത്തരികളായ കമ്യൂണിസ്റ്റുകാർ തങ്ങളുടെ നേതാക്കൾ ബ്രിട്ടീഷുകാർക്ക് ചെയ്തുകൊടുത്ത പാദസേവ എന്തൊക്കെയെന്ന് അറിയണം.
1942-ൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ ബംഗാൾ ഘടകം ബ്രിട്ടീഷുകാർക്ക് അയച്ച മെമ്മോറാൻഡത്തിന്റെ അവസാന പേജാണിത്. ഇത് പാർട്ടിയുടെ ദേശീയ നേതൃത്വം അറിഞ്ഞുകൊണ്ടുള്ള പദ്ധതി ആണെന്നും ഇതിൽ വിവരിച്ചിട്ടുണ്ട്. (National Archives of India File No:- HOME_POLITICAL_I_1942_NA_F-7-13_42, Page-51)
തങ്ങൾ സ്വന്തം നാടിനെ ഒറ്റുതരുന്നത് സായിപ്പന്മാർക്ക് വിലപ്പെട്ടതാണെന്ന് തോന്നുന്നെങ്കിൽ ഞങ്ങളുടെ നേതാക്കളായ പി.സി.ജോഷി, ഇ.എം.എസ്. നമ്പൂതിരിപ്പാട്, അധികാരി, ഡി.എസ്.വൈദ്യ തുടങ്ങിയവർക്കെതിരെയുള്ള കേസുകൾ ഒഴിവാക്കണമത്രേ..
സോവിയറ്റ് യൂണിയനുവേണ്ടി ചെയ്ത കങ്കാണിപ്പണിയിൽ കുടുങ്ങി പിന്നീട് ബ്രിട്ടനുമായ് സന്ധിയായപ്പോൾ കാലുപിടിച്ച് മാപ്പിരന്നതുമാത്രമാണ് കമ്യൂണിസ്റ്റുകാരുടെ സ്വാതന്ത്ര്യസമരചരിത്രം. ഈ രേഖകൾ സത്യമല്ല എന്നു പറഞ്ഞുവരുന്നവരോട് ഒന്നേ പറയാനുള്ളൂ… #ന്നാകൊണ്ട്കേസ്കൊട്.
Post Your Comments