ന്യൂയോർക്ക്: ടെക് ഭീമനായ ആപ്പിൾ കമ്പനിയുടെ ആദ്യകാല കമ്പ്യൂട്ടർ ലേലത്തിൽ വിറ്റു. ഏകദേശം 5.4 കോടി രൂപയോളമാണ് ഇതിന് ലഭിച്ചത്. ആപ്പിൾ 1 പ്രോട്ടോടൈപ്പ് കമ്പ്യൂട്ടറാണ് ലേലത്തിൽ വിറ്റുപോയത്.
ആപ്പിളിന്റെ സഹസ്ഥാപകനായ സ്റ്റീവ് ജോബ്സ് 1976ൽ വ്യവസായിയായ പോൾ ടെറലിനു മുന്നിൽ പ്രദർശിപ്പിച്ച കമ്പ്യൂട്ടറാണ് ആപ്പിൾ 1. കാലിഫോർണിയയിൽ, ലോകത്തിലെ ആദ്യ കമ്പ്യൂട്ടർ ഷോറൂമുകളിൽ ഒന്നായ ദ ബൈറ്റ് ഷോപ്പ് എന്ന സ്ഥാപനം നടത്തുകയായിരുന്നു അന്ന് പോൾ. എന്നാൽ ഇന്ന്, ലോകത്തിലെ ഏറ്റവും വലിയ കമ്പ്യൂട്ടർ ഡീലർമാരിലൊരാൾ ആണ് ബൈറ്റ് ഷോപ്പ്.
Also read: വിവാദം രൂക്ഷമായി: ഡ്രഗ് ടെസ്റ്റിന് വിധേയയായി ഫിൻലാൻഡ് പ്രധാനമന്ത്രി
പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരാളാണ് കമ്പ്യൂട്ടർ ലേലത്തിൽ സ്വന്തമാക്കിയത്. ആപ്പിൾ കമ്പനിയുടെ ഏറ്റവും എറണാകുളം ആയ മോഡലുകളിൽ ഒന്നാണിത്. ആപ്പിളിന്റെ ആ പഴയ യഥാർത്ഥ കമ്പ്യൂട്ടർ തന്നെയാണിത് എന്നുറപ്പിക്കാൻ ആപ്പിൾ കമ്പനിയിൽ നിന്നുള്ള പ്രതിനിധികളും ലേലത്തിൽ പങ്കെടുക്കാനെത്തിയിരുന്നു.
Post Your Comments