രാജ്യത്തെ പ്രമുഖ ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ ഇൻഡെൽ മണി രണ്ടാം പാദ ഫലങ്ങൾ പ്രഖ്യാപിച്ചു. നടപ്പ് സാമ്പത്തിക വർഷം ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിലെ ഫലങ്ങളാണ് പുറത്തുവിട്ടത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, രണ്ടാം പാദത്തിൽ 127.21 ശതമാനത്തിന്റെ ലാഭ വളർച്ചയാണ് കമ്പനി നേടിയിരിക്കുന്നത്. മുൻ വർഷം ഇതേ കാലയളവിൽ നേടിയ 8.32 കോടി രൂപയേക്കാൾ ഇത്തവണ ലാഭം 18.91 കോടി രൂപയായാണ് വർദ്ധിച്ചത്. വരുമാനത്തിലും മികച്ച പ്രകടനം കാഴ്ചവെക്കാൻ ഇൻഡെൽ മണിക്ക് സാധിച്ചിട്ടുണ്ട്. മുൻ വർഷത്തേക്കാൾ 61.09 ശതമാനം വർദ്ധനവോടെ, 77.03 കോടി രൂപയാണ് വരുമാനം വർദ്ധിച്ചത്.
നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ ഇൻഡെൽ മണി നേടിയ ലാഭ വളർച്ച 568.86 ശതമാനമാണ്. ഇക്കുറി കൈകാര്യം ചെയ്യുന്ന ആസ്തികളിലും മികച്ച മുന്നേറ്റം കാഴ്ചവയ്ക്കാൻ സാധിച്ചിട്ടുണ്ട്. 1,363 കോടി രൂപയുടെ ആസ്തിയാണ് കൈകാര്യം ചെയ്തത്. രണ്ടാം പാദത്തിൽ 1,800 കോടി രൂപയുടെ വായ്പകളാണ് വിതരണം ചെയ്തത്. വായ്പാ വിതരണത്തിൽ 70 ശതമാനം വളർച്ച രേഖപ്പെടുത്തി. അടുത്തിടെ കമ്പനി എൻ.സി.ഡി കടപ്പത്രങ്ങൾ പുറത്തിറക്കിയിരുന്നു. ഇവയുടെ മൂന്നാം ഘട്ടം 188 ശതമാനമാണ് സബ്സ്ക്രൈബ് ചെയ്യപ്പെട്ടത്.
Also Read: നീല കാറില്‍ തിരിച്ചു കൊണ്ടാക്കിയെന്ന് പറയാന്‍ നിര്‍ബന്ധിച്ചു: അബിഗേലിന്റെ മൊഴി
Post Your Comments