അനധികൃതമായി പ്രവർത്തിക്കുന്ന ഡിജിറ്റൽ വായ്പ ആപ്ലിക്കേഷനുക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഗൂഗിളിനോട് ആവശ്യപ്പെട്ട് റിസർവ് ബാങ്ക്. ഇന്ത്യയിൽ ഇത്തരത്തിലുള്ള വായ്പ ആപ്പുകളുടെ ഉപയോഗം തടയുന്നതിന്റെ ഭാഗമായാണ് ആർബിഐ നിർദ്ദേശം നൽകിയിരിക്കുന്നത്. കോവിഡ് വ്യാപന സമയത്ത് ലോൺ ആപ്പുകൾ നൽകിയ ആകർഷകമായ ഓഫറുകളാണ് ജനങ്ങളെ ഇവയിലേക്ക് കൂടുതൽ അടുപ്പിച്ചത്.
സാധാരണയായി ബാങ്കുകൾ ഈടാക്കുന്നതിനേക്കാളും മൂന്ന് മടങ്ങ് പലിശയാണ് ലോൺ ആപ്പുകൾ ഈടാക്കുന്നതെങ്കിലും നിമിഷ നേരങ്ങൾക്കുള്ളിൽ വായ്പകൾ ലഭിക്കുന്നു എന്നതാണ് പ്രധാന പ്രത്യേകത. 2021 സെപ്തംബർ മുതലാണ് ഇന്ത്യയിൽ ലോൺ ആപ്പുകളുടെ എണ്ണം ക്രമാതീതമായി ഉയർന്നത്.
Also Read: തൻ്റെ രാഷ്ട്രീയ നിലപാടുകളുടെ പ്രചരണ സ്ഥലമായി ഗവർണർ രാജ്ഭവനെ ഉപയോഗിക്കുന്നു: എ.വിജയരാഘവൻ
ലോൺ ആപ്പുകളെ കുറിച്ച് നിരവധി തരത്തിലുള്ള പരാതികൾ ഉയർന്നതിനാലും പ്ലേ സ്റ്റോറിന്റെ പോളിസികൾ ലംഘിച്ചതിനാലും 2,000 ലധികം വ്യക്തിഗത വായ്പ ആപ്പുകൾ ഇതിനോടകം പ്ലേ സ്റ്റോർ നീക്കം ചെയ്തിട്ടുണ്ട്. അതേസമയം, ആപ്പ് സ്റ്റോർ ലഭ്യമായ ആപ്പുകൾ നിയന്ത്രിത സ്ഥാപനങ്ങളുടെ പിന്തുണയോടെയാണ് പ്രവർത്തിക്കുന്നത്.
Post Your Comments