ചെറുപയര്‍ ദോശ പരമ്പരാഗതമായ ഒരു ദക്ഷിണേന്ത്യന്‍ വിഭവമാണ്. പെസറാട്ട് എന്നും ഇത് അറിയപ്പെടുന്നു. ഈ വിഭവം ആന്ധ്രപ്രദേശില്‍ നിന്നുള്ളതാണ്. പ്രഭാത ഭക്ഷണമായും വൈകുന്നേരത്തെ ലഘുഭക്ഷണമായും ഇത് വിളമ്പാം.
ചെറുപയര്‍ ചേര്‍ത്തുണ്ടാക്കുന്ന പച്ച നിറത്തിലുള്ള ഈ ദോശ കാഴ്ചയിലും സ്വാദിലും മുന്നിട്ടു നില്‍ക്കുന്നതാണ്. ചെറുപയര്‍ ദോശ തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം.
ആവശ്യമായ സാധനങ്ങൾ
ചെറുപയര്‍ -1 കപ്പ്
വെള്ളം -2കപ്പ് ( കുതിര്‍ത്ത് വയ്ക്കുന്നതിന് + മുക്കാല്‍ കപ്പ്+അരകപ്പ്)
മല്ലിയില (അരിഞ്ഞത്)- കാല്‍ കപ്പ്
ഉള്ളി -1
പച്ചമുളക് – 6
അരിപ്പൊടി – 4 ടേബിള്‍സ്പൂണ്‍
ഉപ്പ് – ഒന്നര ടീസ്പൂണ്‍
എണ്ണ – 1 കപ്പ് (പുരട്ടാന്‍)
Read Also : ജനപ്രീതി നേടി ‘ലക്കി ബിൽ ആപ്പ്’, പുറത്തിറക്കി ദിവസങ്ങൾക്കുള്ളിൽ മികച്ച പ്രതികരണം
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തില്‍ ചെറുപയര്‍ എടുത്ത് രണ്ട് കപ്പ് വെള്ളം ഒഴിച്ച് ഒരു രാത്രി കുതിര്‍ത്ത് വയ്ക്കുക, ഏകദേശം 6, 8 മണിക്കൂര്‍. രാവിലെ വെള്ളം ഊറ്റികളഞ്ഞ് ചെറുപയര്‍ മാറ്റി വയ്ക്കുക. ഒരു ഉള്ളി എടുത്ത് തൊലി കളഞ്ഞ് മുറിച്ച് ഇടത്തരം കഷണങ്ങളാക്കുക. മിക്‌സിയുടെ ജാര്‍ എടുത്ത് അതില്‍ അരിഞ്ഞ ഉള്ളി കഷ്ണങ്ങള്‍ ഇട്ട് ഇതിലേക്ക് പച്ചമുളകും അരിഞ്ഞ മല്ലിയിലയും ചേര്‍ക്കുക. കുതിര്‍ത്ത ചെറുപയറും കൂടി ഇട്ട് മുക്കാല്‍ കപ്പ് വെള്ളം ഒഴിച്ച് നന്നായി അരയ്ക്കുക.
അരച്ച മാവ് ഒരു പാത്രത്തിലേക്ക് മാറ്റാം. ഇതില്‍ അരിപ്പൊടിയും ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കുക. അര കപ്പ് വെള്ളം കൂടി ഒഴിച്ച് നന്നായി ഇളക്കി മാവിന്റെ കൊഴുപ്പ് പാകത്തിനാക്കുക. മാവ് മാറ്റി വച്ചിട്ട് ഒരു തവ എടുത്ത് ചൂടാക്കി അതിലേക്ക് രണ്ട് ടേബിള്‍ സ്പൂണ്‍ എണ്ണ ഒഴിക്കുക. ഒരു ഉള്ളിയുടെ പകുതി കൊണ്ട് എണ്ണ തവയില്‍ പുരട്ടുക.
സ്റ്റൗവില്‍ നിന്നും തവ എടുത്ത് മാവ് ഒഴിച്ചിട്ട് വട്ടത്തില്‍ പരത്തുക. ദോശയില്‍ അല്‍പം എണ്ണ പുരട്ടുക. അധികമുള്ള മാവ് മാറ്റുക. ഒരു മിനുട്ട് നേരം കൊണ്ട് ദോശ പാകമാകും. ദോശ തിരിച്ചിട്ട് അര മിനുട്ട് വേവിക്കുക. പാനില്‍ നിന്നും ചൂട് ദോശ എടുക്കുക. ചട്‌നിക്കൊപ്പം വിളമ്പുക. അടിപൊളി ചെറുപയർ ദോശ തയ്യാർ.
Post Your Comments